
ഫുജി സന്ദർശനത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജപ്പാൻ
ഫുജി സന്ദർശനത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജപ്പാൻ. ഇനി മുതൽ ഓരോ ദിവസവും നിശ്ചിത എണ്ണം സഞ്ചാരികളെ മാത്രമേ പർവതത്തിലേക്ക് കയറ്റിവിടുകയുള്ളു. അതോടൊപ്പം പർവതത്തിലേക്ക് പ്രവേശിക്കാൻ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. അമിതമായ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഈ നടപടികളെന്ന് ജപ്പാനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഞ്ചാരികൾ ഫുജിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പർവാതാരോഹണത്തിനിടെ പരിക്കേൽക്കുന്നതും നിത്യ സംഭവമായതോടെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടൽ. ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന സീസണിലാണ് നിയന്ത്രണങ്ങൾ നിലവിൽ…