
ബഹ്റൈനിൽ മോട്ടോർ സൈക്കിൾ ഡെലിവറി റൈഡർമാർക്ക് കടിഞ്ഞാണിടുന്നു
അശ്രദ്ധമായി റോഡുകളിലും ട്രാഫിക്കിലും സഞ്ചരിക്കുന്ന ഡെലിവറി ഡ്രൈവർമാർക്കെതിരെ നിയമം കർശനമാക്കാൻ നിർദേശം. നിരന്തരമായി ഇവർ നിയമംലംഘിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗം ഡോ. മറിയം അൽ ദഈനാണ് നിർദേശം പാർലമെന്റിലുന്നയിച്ചത്. എം.പി ഹസൻ ബുഖമ്മാസ് അധ്യക്ഷനായ പാർലമെന്റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഏകകണ്ഠമായി അംഗീകരിച്ച ശിപാർശ ചൊവ്വാഴ്ച പാർലമെന്റ് പ്രതിവാര സമ്മേളനത്തിൽ ചർച്ചക്ക് വെക്കുകയും വോട്ടിനായി അഭ്യർഥിക്കുകയും ചെയ്യും. മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർ പലപ്പോഴും ട്രാഫിക് നിയമങ്ങൾ പാലിക്കാതെയാണ് വാഹനമോടിക്കുന്നത്….