
മോട്ടോർ സൈക്കിൾ ആംബുലൻസ് സർവീസിന് തുടക്കം കുറിച്ച് ബഹ്റൈൻ ; രാജ്യത്ത് ഇത് ആദ്യം
രാജ്യത്തെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സര്‍വിസിന് തുടക്കം കുറിച്ച് ബഹ്റൈനിലെ നാഷനല്‍ ആംബുലന്‍സ് സെന്റര്‍. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ആരംഭിച്ച ഗവണ്മെന്റ് ഇന്നൊവേഷന് മത്സരത്തില്‍ (ഫിക്ര) ഉയര്‍ന്ന ഈ നിര്‍ദേശത്തിന് സര്‍ക്കാർ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണിത്. ഗതാഗതക്കുരുക്കുകളും ഇടുങ്ങിയ റോഡുകളും മൂലം ആംബുലൻസുകൾക്ക് പെട്ടെന്ന് എത്താൻ കഴിയാത്ത പ്രദേശങ്ങളില്‍ വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ ഇത് ഉപകരിക്കും. എല്ലാ ഗവര്‍ണറേറ്റുകളിലും ഈ സേവനം ലഭ്യമാകും. സേവനമാവശ്യമുള്ളവർ എമര്‍ജന്‍സി ഹോട്ട് ലൈനില്‍ (999)…