വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

നാളെ മുതൽ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ പ്രധാനമായും പരിശോധിക്കും. മാത്രമല്ല എൽ ഇ ഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്കും പൂട്ടു വീഴും. സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങൾ പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ ശരിയാക്കിയിട്ടേ വിട്ട് കൊടുക്കൂകയുളളു. നമ്പർ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളും പിടികൂടും. കൂടാതെ വാഹനമോടിച്ച് അപകടം വരുത്തിയതിന് സസ്‌പെൻഷൻ കിട്ടിയ ഡ്രൈവർമാർക്ക് ഇനി മുതൽ ക്ലാസ് നൽകാനും…

Read More

സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒയാണ് സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ…

Read More

കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര; 2017 ൽ മരിച്ചയാൾക്ക് മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്

കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് 2017 ഓഗസ്റ്റിൽ മരിച്ചയാളുടെ പേരിൽ മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. വൈക്കം ഉദയനാപുരം രാമനിലയത്തിൽ സുകുമാരൻ നായരുടെ പേരിലാണു നോട്ടിസ് എത്തിയത്. 87-ാം വയസ്സിലാണ് ഇദ്ദേഹം മരിച്ചത്. സുകുമാരൻ നായർ കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂർ വഴി രാത്രി 12.30ന് ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി ദൃശ്യം അടക്കമാണു നോട്ടിസെത്തിയത്. വാഹന നമ്പറും നോട്ടിസിലുണ്ട്. ഒരു സൈക്കിൾ മാത്രമാണു സുകുമാരൻ നായർക്ക്…

Read More

റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്; തുടർച്ചയായ രണ്ടാംദിവസമാണ് പരിശോധന

റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങിയ റോബിൻ ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തിയത്. തുടർച്ചയായ രണ്ടാംദിവസമാണ് റോബിൻ ബസിൽ എം.വി.ഡി. പരിശോധന നടത്തുന്നത്.  അതേസമയം പതിവു പരിശോധനകളുടെ ഭാഗമായാണ് റോബിനിൽ പരിശോധന നടത്തിയതെന്ന് എം.വി.ഡി. ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പ്രതികരിച്ചു. പാസഞ്ചർ ലിസ്റ്റിന്റെ മൂന്ന് പകർപ്പ് വേണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. വണ്ടി…

Read More

വാഹനങ്ങളിൽ ഏണി കൊണ്ടുപോകണം; അനുമതി തേടി കെ.എസ്.ഇ.ബി ഗതാഗത കമീഷണർക്ക് കത്ത് നൽകി

വാഹനങ്ങളിൽ ഏണി കൊണ്ടുപോകാൻ അനുമതി തേടി ഗതാഗത കമ്മിഷണര്‍ക്ക് കെ.എസ്.ഇ.ബി കത്ത് നൽകി. കഴിഞ്ഞ മാസമാണ് കത്തയച്ചത്. കെ.എസ്.ഇ.ബി-എം.വി.ഡി തർക്കം രൂക്ഷമായ സമയത്ത് ഏണി കൊണ്ടുപോയ വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ജീവനക്കാർ ബൈക്കിൽ പോകുമ്പോ കൃത്യമായി ഹെൽമറ്റ് ധരിക്കുന്നതിന് നിർദേശം നൽകിയതായും കെ.എസ്.ഇ.ബി അറിയിച്ചു. വാഹനത്തിൽ തോട്ടി കൊണ്ട് പോയതിനു കെഎസ്ഇബിക്ക് എ.ഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചതും ഇതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതും ഏറെ വാർത്തയായിരുന്നു….

Read More

ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളുന്നതുൾപ്പടെ ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകളില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കണം. കൂടാതെ നിശ്ചിത കാലയളവുകളില്‍…

Read More