കേരളത്തിലെ ഏത് ആർ ടി ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം; പുതിയ ഉത്തരവുമായി മോട്ടോർ വാഹന വകുപ്പ്
പുതിയതായി വാഹനം വാങ്ങുന്നവർക്ക് നിർണായക അറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.കേരളത്തിൽ മേൽവിലാസമുളള ഒരാൾക്ക് സംസ്ഥാനത്തെ ഏത് ആർടി ഓഫീസിൽ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാമെന്നാണ് പുതിയ ഉത്തരവ്. വാഹന ഉടമയുടെ ആർടി ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് ഇതോടെ മാറ്റിയത്. പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. മുൻപ് സ്ഥിരമായ മേൽവിലാസമുള്ള മേഖലയിലെ ആർടി ഓഫീസിൽ മാത്രമായിരുന്നു വാഹനം രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ…