‘ഇൻഫ്ലുവൻസർ മോട്ടോതന്യ’; റഷ്യയിലെ പ്രശസ്ത മോട്ടോ വ്ലോ​ഗർ ബൈക്ക് അപകടത്തിൽ മരിച്ചു

റഷ്യയിലെ പ്രശസ്തയായ ഇൻഫ്ലുവൻസർ മോട്ടോതന്യ എന്നറിയപ്പെടുന്ന താതിയാന ഓസോലിന ബൈക്കപകടത്തിൽ കൊല്ലപ്പെട്ടു. ബിഎംഡബ്ല്യു ബൈക്ക് ട്രക്കിൽ ഇടിച്ചതിനെ തുടർന്നായിരുന്നു 38കാരിയുടെ അന്ത്യം.  തുർക്കിയിലാണ് അപകടകമുണ്ടായത്. റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്ക് റൈഡർ എന്നാണ് താതിയാന അറിയപ്പെട്ടിരുന്നത്. തുർക്കിയിലെ തുർക്കിയെ ടുഡേ എന്ന മാധ്യമമാണ് അപകടം റിപ്പോർട്ട് ചെയ്തത്. മുഗ്ലയ്ക്കും ബോഡ്രാമിനും ഇടയിൽ യാത്ര ചെയ്യവേ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മിലാസിന് സമീപം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒസോലിന സംഭവസ്ഥലത്ത് തന്നെ മരിച്ചു. അവളോടൊപ്പമുണ്ടായിരുന്ന തുർക്കി ബൈക്ക് യാത്രികൻ ഒനുർ…

Read More