
മദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 10 ലക്ഷം ദിർഹം സംഭാവന നൽകി ദുബൈ പൊലീസ്
ലോകത്താകമാനം വിദ്യാഭ്യാസ സഹായമെത്തിക്കുന്നതിന് രൂപപ്പെടുത്തിയ ‘മദേഴ്സ് എൻഡോവ്മെന്റ്’ പദ്ധതിയിലേക്ക് ദുബൈ പൊലീസ് 10 ലക്ഷം ദിർഹം സംഭാവന നൽകി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ച ക്യാമ്പയിനിലൂടെ റമദാനിൽ 100 കോടി ദിർഹമിന്റെ വിദ്യാഭ്യാസ ഫണ്ട് സ്വരൂപിക്കുകയാണ് ലക്ഷ്യം. ലോകത്താകമാനമുള്ള അധ:സ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സഹായമെത്തിക്കാനുള്ള ക്യാമ്പയിനിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി…