‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്​’ ഫ​ണ്ട്​ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ ഭ​ര​ണാ​ധി​കാ​രി

റമദാന് മുന്നോടിയായി നൂറുകോടി ദിർഹമിൻറെ വിദ്യാഭ്യാസ ഫണ്ട് സ്വരൂപിക്കാനുള്ള കാമ്പയിനുമായി ദുബൈ ഭരണകൂടം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ‘മദേഴ്‌സ് എൻഡോവ്‌മെൻറ്’ എന്ന തലക്കെട്ടിൽ പുതിയ സംരംഭം പ്രഖ്യാപിച്ചത്. രാജ്യത്തെ ദരിദ്ര കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനമാണ് ലക്ഷ്യം. ഇസ്‌ലാമിൽ മാതാവിൻറെ സ്ഥാനം എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ശൈഖ് മുഹമ്മദ് കാമ്പയിൻ പ്രഖ്യാപിച്ചത്. ‘സഹോദരി സഹേദരന്മാരെ. അനുഗൃഹീത മാസമാണ് കടന്നുവരുന്നത്. എല്ലാ…

Read More