‘എല്ലാ പ്രതികൾക്കും കടുത്ത ശിക്ഷ കിട്ടണം; വിധിയിൽ പൂർണ തൃപ്തരല്ല’: പൊട്ടിക്കരഞ്ഞ് ലതയും ബാലാമണിയും

പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളിൽ വൈകാരിക രംഗങ്ങള്‍. കോടതി വിധി കേട്ട് ഇരുവരുടെയും അമ്മമാര്‍ പൊട്ടിക്കരഞ്ഞു. കോടതി വിധി കേട്ട് പ്രതികരിക്കാനാകാതെ ഏറെ നേരം കണ്ണീരോടെ നിന്ന ഇരുവരെയും ആശ്വസിപ്പിക്കാനും കുടുംബാംഗങ്ങള്‍ പാടുപെട്ടു. കോടതിയിൽ വിശ്വാസമുണ്ടെന്നും എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും കൃപേഷ് ലാലിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാര്‍ പറഞ്ഞു. വിധിയിൽ പൂര്‍ണ തൃപ്തിയില്ലെങ്കിലും 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി…

Read More

​അമ്മ മരിച്ചതോടെ അച്ഛൻ മദ്യപാനിയായി: വിജയരാഘവൻ

അന്തരിച്ച പിതാവ് എൻഎൻ പിള്ളയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടൻ വിജയരാഘവൻ.  നാടക രം​ഗത്തെ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയായ എൻഎൻ പിള്ള അവിസ്മരണീയമാക്കിയ കഥാപാത്രമാണ് ​ഗോഡ്ഫാദറിലെ അഞ്ഞൂറാൻ എന്ന കഥാപാത്രം.  ഗോഡ്ഫാദർ സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതായത്. കാൻസർ ആണെന്ന് അറിഞ്ഞു. ഒരു ആരോ​ഗ്യ പ്രശ്നവും ഇല്ലായിരുന്നു. പെട്ടെന്ന് മറവി വന്നു. പലതും അറിയാതായി. ആശുപത്രിയിൽ പോയി സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിനെ ബാധിച്ചത് അറിയുന്നത്. നാല് ദിവസം അമ്മ കിടപ്പിലായി. അച്ഛനിത് ഭയങ്കര ഷോക്കായി. അമ്മയെ അച്ഛൻ പ്രണയിച്ചാണ്…

Read More

വനിതാ ദിനത്തിൽ പ്രാവാസികളായ 25 അമ്മമാർക്ക് 25 ലക്ഷം രൂപയുടെ ആദരം

സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിൽ സ്വന്തം മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകി ഉന്നത നിലയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസ ലോകത്തെത്തി, കഠിന പ്രയത്നം ചെയ്യുന്ന 25 അമ്മമാരെ വനിതാ ദിനത്തിൽ ആദരിച്ചു. മിടുക്കരായ മക്കളുടെ പേരിലാണ്, വനിതാ ദിനത്തിൽ അഭിമാനത്തോടെ 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് അമ്മമാർ ഏറ്റുവാങ്ങിയത്. യുഎയിലെ പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദ്, കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച അൽമിറാ സ്കോളർഷിപ്പിലൂടെയാണ് 25 പേർ ഈ നേട്ടം കൈവരിച്ചത്. ഓരോ ലക്ഷം…

Read More

ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനം

ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. ആലപ്പുഴ കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.  അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കൈയ്യുടെ…

Read More