
തടിച്ച പെൺകുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു; എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ഞാൻ വളർന്നത്; വിദ്യാ ബാലൻ
ബോളിവുഡിലെ മിന്നും താരമാണ് വിദ്യാ ബാലൻ. ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾ വിദ്യയെ തേടിയെത്തിയിട്ടുണ്ട്. തന്റേതായ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിലും താരം മടി കാണിക്കാറില്ല. സോഷ്യൽ മീഡിയയിൽ പതിനായിരക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോൾ തന്റെ ശരീരത്തെക്കുറിച്ച് വിദ്യ പറഞ്ഞത് ശ്രദ്ധേയമാകുകയാണ്. എന്റെ ശരീരഭാരത്തെക്കുറിച്ചുള്ള അമ്മയുടെ ആശങ്കകൾ നേരത്തെതന്നെ ഡയറ്റിങ്ങിലേക്കും വ്യായാമം ചെയ്യുന്നതിലേക്കും എന്നെ കൊണ്ടെത്തിച്ചു. അത് ശരീരവുമായി എനിക്കുള്ള ബന്ധത്തെ സ്വാധീനിച്ചു. ഞാനൊരു തടിച്ച പെൺകുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലുതാകുമ്പോൾ വണ്ണം വയ്ക്കാതിരിക്കാൻ അമ്മ പലതും…