സുബി സുരേഷിന്റെ മരണത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

നടി സുബിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അവർ പൈസ ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. 25 ദിവസം സുബി ഐസിയുവിൽ ആയിരുന്നു. ഈ വർഷം ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സുബിയുടെ മരണം സ്ഥിരീകരിച്ചത്. അതേസമയം, സുബിയെ മറ്റു വേറെ വലിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സുബി ഇരുപത്തി ഒന്നാം തീയതി രാത്രി തന്നെ മരിച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. എന്നാൽ, മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് പിറ്റേന്ന്…

Read More

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാം; അനുമതി നൽകി ഡൽഹി ഹൈക്കോടതി

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ അനുമതി. ഡൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. നേരത്തെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. യെമനിലെ ആഭ്യന്തര സാഹചര്യങ്ങൾ യാത്രക്ക് അനുയോജ്യമല്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു അനുമതി നിഷേധിച്ചത്. യാത്രാസഹായം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിമിഷപ്രിയയുടെ അമ്മ ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചത്. കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ചപ്പോൾ ഡൽഹി ഹൈക്കോടതി ഈ ആവശ്യം…

Read More

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാൻ അനുമതിയില്ല; ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

യമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാൻ അനുമതിയില്ല. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.  സനയിലെ എംബസി നിലവിൽ ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികൾ ഇല്ലെന്നും സുരക്ഷ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം യാത്ര ചെയ്യരുതെന്നുമാണ് വിശദീകരണം.   പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയെ ബിസിനസ് പങ്കാളിയായിരുന്ന യമൻ…

Read More

മകനെ കഴുത്തു ഞെരിച്ച് കൊന്ന കേസ്; അമ്മക്ക് ജീവപര്യന്തം തടവ്

ഒന്നര വയസ്സുള്ള സ്വന്തം മകൻ ആഷിനെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ ഇലപ്പള്ളി പാത്തിക്കപ്പാറയിൽ ജയ്‌സമ്മയ്ക്ക് (സുനിത–35) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തൊടുപുഴ ഫസ്റ്റ് അഡീഷനൽ ജഡ്ജി നിക്‌സൻ എം.ജോസഫാണു ശിക്ഷ വിധിച്ചത്. 2016 ഫെബ്രുവരി 16ന് ആയിരുന്നു സംഭവം.  മകനെ കൊന്നശേഷം കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. അയൽവാസിയായ വയോധിക തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ജയ്‌സമ്മയെ സംശയിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ജയ്സമ്മയുടെ ഭർത്താവ് വിൻസന്റിനെ പൊലീസ്…

Read More

മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു: അമ്മയ്ക്ക് 40 വർഷം കഠിന തടവ്

ഏഴു വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിന തടവും 20,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. 2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണം. ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ്…

Read More

വീട്ടുമുറ്റത്ത് പ്രസവിച്ചശേഷം ആനക്കുട്ടിയെ ഉപേക്ഷിച്ച് അമ്മയാന പോയി; കുഞ്ഞനെ വനം വകുപ്പ് അമ്മയുടെ അടുത്തെത്തിച്ചു

കർണാടക വനംവകുപ്പിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. സംഭവം വൈറലായതിനെത്തുടർന്ന് വനംവകുപ്പ് ഓഫീസുകളിലേക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. കാരണം എന്താണെന്നല്ലേ..? വീട്ടുമുറ്റത്തു പ്രസവിച്ചശേഷം കാട്ടിലേക്കു ഓടിപ്പോയ അമ്മയാനയുടെ അടുത്തേക്കു കുട്ടിയാനയെ എത്തിച്ച സംഭവമാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. തിങ്കളാഴ്ച രാത്രി വൈകിയാണ് വിരാജ്‌പേട്ടയിലെ കാരട ഗ്രാമത്തിലെ കീമലെ കടവിലെ വീട്ടുമുറ്റത്ത് ആന പ്രസവിച്ചത്. വാർത്ത പരന്നതോടെ ആനക്കുട്ടിയെ കാണാൻ ആളുകൾ കൂട്ടമായി എത്താൻ തുടങ്ങി. ഇത് അമ്മ ആനയെ പ്രകോപിപ്പിച്ചു. കുട്ടിയെ ഉപേക്ഷിച്ച് അമ്മയാന കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ…

Read More

ആരാധകരെ ഡീൽ ചെയ്യുന്നത് അമ്മ’: മഡോണ സെബാസ്റ്റ്യൻ

മ​ല​യാ​ള സി​നി​മ​യി​ല്‍ തുടക്കം കുറിച്ച മഡോണ സെബാസ്റ്റ്യൻ ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ താ​രമാണ്. സിനിമയിൽ സ​ജീ​വ​മാ​യി നി​ല്‍​ക്കു​മ്പോ​ഴും മ​റ്റു നാ​യി​ക​മാ​രെ പോ​ലെ വി​വാ​ദ​ങ്ങ​ളി​ലോ ഗോ​സി​പ്പു​ക​ളി​ലോ ചെന്നുചാടാത്ത നടി കൂ​ടി​യാ​ണ് മ​ഡോ​ണ. ഇ​പ്പോ​ള്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ പേ​ര് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ വ​രാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് മ​ഡോ​ണ.   ഗോ​സി​പ്പു​ക​ള്‍​ക്ക് ഉ​ള്ള വ​ക ഞാ​ന്‍ ഉ​ണ്ടാ​ക്കാ​റി​ല്ല. പോ​വു​ക പ​ണി​യെ​ടു​ക്കു​ക വീ​ട്ടി​ല്‍ പോ​വു​ക. ഇ​താ​ണ് ഞാ​ന്‍ ചെ​യ്യാ​റു​ള്ള​ത്. ജോ​ലി​ക്കു പോ​വു​ക, അ​തു ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു വ​രി​ക. അ​തി​നി​ടെ ക​റ​ങ്ങാ​നോ…

Read More

ഖത്തറിന്റെ ഇടപെടൽ; രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചു

ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളിൽ രണ്ട് അമേരിക്കക്കാരെ വിട്ടയച്ചു. ജുദിത് റായ് റാണൻ അവരുടെ 17-കാരിയായ മകൾ നതാലി റാണൻ എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മോചിതരായത്. ഗാസ അതിർത്തിയിൽ കൈമാറ്റം ചെയ്യപ്പട്ട ഇവരെ നിലവിൽ ഇസ്രയേൽ പ്രതിരോധ സേനയുടെ സംരക്ഷണത്തിൽ യുഎസ് എംബസിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ജുദിതിന്റെയും മകളുടേയും മോചനം സാധ്യമായത്. ഇക്കാര്യം ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബന്ദികളുടെ മോചനത്തിന് ഇസ്രായേലുമായും ഹമാസുമായും തുടർന്നും ചർച്ച നടത്തുമെന്ന്…

Read More

നിമിഷ പ്രിയയുടെ മോചനം; യമനിലേക്ക് യാത്രാനുമതി തേടി അമ്മ കോടതിയില്‍

യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയ്ക്ക് ശരിഅത്ത് നിയമ പ്രകാരമേ മോചനം ലഭിക്കൂ എന്ന് അമ്മ പ്രേമകുമാരി. ഇതിനായുള്ള ചര്‍ച്ചക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രേമ കുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ യമന്‍ സുപ്രീം കോടതിയുടെ…

Read More

‘ചന്ദ്രമതി തന്റെ അമ്മയല്ല, ബാങ്ക് നിക്ഷേപമില്ല’; പി ആർ അരവിന്ദാക്ഷൻ

കരുവന്നൂർ കേസിൽ ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഎം കൗൺസിലർ പി ആർ  അരവിന്ദാക്ഷൻ. ഇ ഡി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷൻ കോടതിയിൽ പറഞ്ഞു. തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. എന്നാൽ, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെത് തന്നെയെന്ന് ഇഡി പറഞ്ഞു.  ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യം അരവിന്ദാക്ഷൻ സമ്മതിച്ചതാണ്. ബാങ്കും വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു….

Read More