തൻറെ അമ്മയെയും അവരുടെ കൂട്ടുകാരിയെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ട്; കൂട്ടുകാരിക്ക് അന്യഗ്രജീവികളുമായി സൗഹൃദമുണ്ടെത്ര..!

ആത്യന്തികമായി, അന്യഗ്രഹജീവികൾ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. അതേസമയം, അന്യഗ്രജീവികളെയും അവരുടെ ആകാശപേടകങ്ങളെയും കണ്ടെന്ന് അവകാശപ്പെട്ടു നിരവധിപേർ രംഗത്തെത്താറുണ്ട്. പുതുവസത്സര ആഘോഷങ്ങൾക്കിടെ അമേരിക്കയിലെ മിയാമിയിലുള്ള ഒരു മാളിനു മുന്നിൽ അന്യഗ്രഹജീവി നടന്നുപോകുന്നതായുള്ള വീഡിയോ പുറത്തുവന്നിരുന്നു. വിമാനയാത്രയ്ക്കിടെ പകർത്തിയ അന്യഗ്രപേടകത്തിൻറെ ദൃശ്യങ്ങളെന്ന് അവകാശപ്പെട്ട് ഫ്‌ളൈറ്റ് അറ്റൻഡൻറ് കഴിഞ്ഞദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോൾ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുമായി ഒരു യുവതി രംഗത്തെത്തിയിരിക്കുകയാണ്. കൗമാരകാലത്തു തൻറെ അമ്മയെയും അവരുടെ സുഹൃത്ത് ലിസയെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയെന്നാണു…

Read More

ഡൽഹിയിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി; അമ്മയുടെ ലിവിങ് ടുഗെതർ പങ്കാളി അറസ്റ്റിൽ

ഡൽഹിയിൽ അമ്മയുടെ ലിവിങ് ടുഗെതർ പങ്കാളി 14 വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. നോർത്ത് ഡൽഹിയിലെ ബുറാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 29 വയസുകാരനായ പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഗാസിയാബാദിലെ ലോനി സ്വദേശിയായ അങ്കിത് യാദവ് എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുള്ള അവർ…

Read More

മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിൻ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റിൽ കണ്ടെത്തി. ഹസീനയെ കിണറിൽ നിന്ന് പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ കണ്ടത്. കുട്ടി മരിച്ചനിലയിലായിരുന്നു.  അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്. …

Read More

വിവാഹത്തെ ചൊല്ലി തർക്കം; 15 വയസുകാരിയെ വെടിവച്ച് കൊന്നു മാതാവ്

വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15 വയസ്സുള്ള മകളെ അമ്മ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, ന്യൂനപക്ഷ സമുദായത്തിൽപെട്ടയാളാണ് പ്രതിയായ സ്ത്രീ. പെൺകുട്ടിയുടെ വിവാഹം മാതാപിതാക്കൾ നിശ്ചയിച്ചതാണെങ്കിലും, സ്വന്തം ഗ്രാമത്തിലെ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധം മാതാപിതാക്കൾ അംഗീകരിച്ചില്ല. ഇതിന്റെ പേരിൽ കുട്ടിയും അമ്മയും പതിവായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ തർക്കം രൂക്ഷമായി. വഴക്കിനിടെ…

Read More

ചക്ക വേവിച്ചു നൽകാത്തതിന് അമ്മയെ ക്രൂരമായി മർദിച്ചു; ഇരുകയ്യും തല്ലിയൊടിച്ചു, മകൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ ചക്ക വേവിച്ച് കൊടുക്കാത്തതിനെ തുടർന്ന് അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. റാന്നി സ്വദേശിയായ സരോജിനിക്ക് (65) നേരെയായിരുന്നു മകൻ വിജേഷിന്റെ (36) ആക്രമണം. സരോജിനിയുടെ ഇരുകൈകളും വിജേഷ് തല്ലിയൊടിച്ചു. ഇവരുടെ തലയ്ക്കും നടുവിനും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സരോജിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചക്ക വേവിച്ച് കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലക്കമ്പുപയോഗിച്ച് മർദ്ദിച്ചതുമെന്നാണ് പൊലീസ് പറയുന്നത്.

Read More

12 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയിൽ; സംഭവം ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചതിനെത്തുടര്‍ന്ന്

തിരുവനന്തപുരത്ത് 12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ മകന്‍ അലക്‌സ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലായിരുന്നു സംഭവം. ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചതിനെത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് സംശയിക്കുന്നത്. 

Read More

എന്നെയും ജ്യേഷ്ഠനെയും അടുത്തിരുത്തി അമ്മ പാടിത്തന്ന പാട്ടുകേട്ടാണു ഞങ്ങള്‍ വളര്‍ന്നത്: മോഹന്‍ലാല്‍

മലൈക്കോട്ട വാലിബനാണ് മോഹന്‍ലാലിന്റെ പുതിയ റിലീസ്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് ഹിറ്റ് ആയി തിയറ്ററുകള്‍ കീഴടക്കുകയാണ്. നടന്‍ മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ താരവും മോഹന്‍ലാലാണ്. തന്റെ സംഗീത താത്പര്യത്തെക്കുറിച്ചും പാടിയ പാട്ടുകളെക്കുറിച്ചും മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് യേശുദാസിനെപ്പോലെ ആകാന്‍ കൊതിച്ച നാളുകളുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍- യേശുദാസിനെപ്പോലെ പാടണമെന്നു കുട്ടിക്കാലത്ത് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.എന്റെ അമ്മ നന്നായി പാടുമായിരുന്നു. ശാസ്ത്രീയ സംഗീതം അമ്മ…

Read More

ഒന്നരവയസുകാരനെ മർദ്ദിച്ച സംഭവം; ആലപ്പുഴയിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ

ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ മർദ്ദിച്ച കേസിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കുഞ്ഞിനെ മർദിച്ച അമ്മയ്ക്കും ആൺസുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന് ശേഷം ഇവർ ഒളിവിൽ പോയിരുന്നു. പരിക്കേറ്റ കുഞ്ഞ്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മർദ്ദനത്തിൽ കുട്ടിയുടെ ഇടത് കൈയിലെ അസ്ഥിക് പൊട്ടലുണ്ട്. കുട്ടിയുടെ അമ്മയുടെ അറിവോടെ സുഹൃത്തായ കൃഷ്ണ കുമാറാണ് കുട്ടിയെ…

Read More

കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; 36 ദിവസം മാത്രം പ്രായം: അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല സ്വദേശികളുടെ മകന്‍ ശ്രീദേവിനെയാണ് വീടിന്റെ പുറകിലുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ സരിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് സജി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിന്റെ കെെവരിയിൽ കു‍ഞ്ഞിന്റെ ടവൽ കണ്ടതിനെ തുടർന്ന് പോലീസ് സംശയമുന്നയിച്ചു….

Read More

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ടു കൊന്നു

ചിറയിൻകീഴിൽ ഓട്ടിസം ബാധിതയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ടു കൊന്നു. ചിറയിൻകീഴ് ചിലമ്പിൽ സ്വദേശി അനുഷ്കയാണ് (8) കൊല്ലപ്പെട്ടത്. അമ്മ മിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുഷ്കയെയും അമ്മയെയും ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു. മിനിയുടെ ഭർത്താവ് ക്യാൻസർ രോഗിയാണ്. കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. അനുഷ്കയെയും മിനിയെയും കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണത്തിനിടയിലാണ് അമ്മ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മകളെ കിണറ്റിൽ തള്ളിയിട്ടതായി അമ്മ വെളിപ്പെടുത്തി. മകളെ കൊന്ന് ആത്മഹത്യ ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു അമ്മയെന്നു…

Read More