കോഴിക്കോട് പയ്യോളിയിൽ ഒന്നര വയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ ; മാതാവ് കസ്റ്റഡിയിൽ

കോഴിക്കോട് പയ്യോളിയിൽ ഒന്നരവയസുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മണിയൂർ സ്വദേശി ഇർഷാദിന്റെ മകൾ ആയിഷ സിയയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുട്ടിയുടെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു.

Read More

70കാരിക്ക് ക്രൂരമർദ്ദനം;  ഭക്ഷണം വൃത്തിയായി പാചകം ചെയ്ത് കൊടുക്കാത്തതിനെ ചൊല്ലിയാണ് മർദ്ദനം

ഭക്ഷണം വൃത്തിയായി പാചകം ചെയ്ത് കൊടുക്കാത്തതിനെ ചൊല്ലി 70കാരിക്ക് ക്രൂരമർദ്ദനം. ഭോപ്പാലിലെ ജഹാംഗിരാബാദ് സ്വദേശിയായ വൃദ്ധയാണ് ചെറുമകന്റെയും ഭാര്യയുടെയും ആക്രമണത്തിനിരയായത്. ദമ്പതികൾ ഇവരെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനകം തന്നെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മർദ്ദനമേ​റ്റ വൃദ്ധ യുവാവിന്റെ സ്വന്തം മുത്തശ്ശിയാണെന്നും ദമ്പതികൾ നിരന്തരം ഇവരെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നുമാണ് നാട്ടുകാരുടെ മൊഴി. പ്രതികൾ വൃദ്ധയെ മർദ്ദിക്കുന്ന വീഡിയോ അയൽക്കാരണ് രഹസ്യമായി ചിത്രീകരിച്ച് പൊലീസിനും മ​റ്റുളളവർക്കും അയച്ചുകൊടുത്തത്….

Read More

മുപ്പതു വയസിനു ശേഷം അമ്മയാകുമ്പോൾ

ഫാസ്റ്റ് ലൈഫിന്റെ കാലഘട്ടത്തിൽ മുപ്പതു വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ അമ്മമാരാകുമ്പോൾ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്ക പലർക്കുമുണ്ട്. അടിസ്ഥാനരഹിതമാണ് ഈ ആശങ്ക എന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. കുടുംബ ഉത്തരവാദിത്തങ്ങളും കരിയറുമൊക്കെയാണ് വൈകി ഗർഭധാരണം നടത്താൻ കാരണം. പ്രായം കൂടുന്തോറും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറയുന്നു. അതിനാൽ 30 വയസിന് ശേഷം അമ്മയാകാൻ കഴിയുമോ അല്ലെങ്കിൽ ഈ പ്രായത്തിൽ ഗർഭം ധരിക്കുന്നതിന് പ്രശ്നങ്ങൾ നേരിടേണ്ടിവരുമോ എന്ന ചോദ്യം പല സ്ത്രീകളെയും അലട്ടാറുണ്ട്. ഡോക്ടർമാരുടെയും വിദഗ്ധരുടെയും…

Read More

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ അറസ്റ്റില്‍

കഴിഞ്ഞ 26നാണ് സംഭവം നടന്നതെന്നാണ് ജുമൈലത്തിന്റെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. നാലാമത്തെ പ്രസവമായിരുന്നു ഇത്. തനൂർ സിഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജുമൈലത്തിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ വിവരം പൊലീസിനോട് പറയുന്നത്. പ്രസവ ശേഷം വീട്ടിലെത്തിയ ഇവര്‍ മൂന്ന് മക്കള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താന്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത…

Read More

എ എ റഹീമിന്റെ അമ്മ നബീസ ബീവി അന്തരിച്ചു

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ എ റഹീമിന്റെ അമ്മ നബീസ ബീവി അന്തരിച്ചു.79 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനുശേഷം വൈകുന്നേരം (28/2/2024) അഞ്ചരയോടെ വേളാവൂര്‍ ജുമ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Read More

വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവം: നയാസിന്റെ ആദ്യ ഭാര്യ രണ്ടാംപ്രതി

വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച് യുവതിയും കുഞ്ഞും മരിച്ച കേസിൽ യുവതിയുടെ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യ റജീനയെ പ്രതിചേർത്തു. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പ്രതിചേര്‍ത്തത്. ഗർഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്. കേസിലെ രണ്ടാംപ്രതിയായ യുവതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അക്യുപംക്ചർ ചികിത്സകനായ ശിഹാബുദ്ദീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്ന് നയാസ് പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36) കഴിഞ്ഞ…

Read More

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ കസ്റ്റഡിയിൽ

തിരുവനന്തപുരം നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബർ മാസത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം. എന്നാൽ റിപ്പോർട്ടിൻമേൽ പൊലീസും…

Read More

തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്തു

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്ത് പൊലീസ്. ജെ.ജെ. ആക്ട് കൂടി ഉൾപ്പെടുത്തിയാണ് കേസ്. തൂക്കവില്ലിലെ തൂക്കക്കാരൻ സിനുവിനെ കേസിൽ നേരെത്തെ പ്രതി ചേർത്തിരുന്നു. തുടർന്നാണ് അമ്മയേയും ക്ഷേത്ര ഭാരവാഹികളേയും ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.  സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പൊലീസ് സ്വമേധയ കേസെടുത്തത്. സിനുവിൻറെ അശ്രദ്ധ…

Read More

മലമ്പുഴയിലെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ച നിലയിൽ

മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ തട്ടി മരിച്ചത്.  മലമ്പുഴ ചെറാട് സ്വദേശി റഷീദ(46)  മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നി?ഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്‌നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു. 2022 ഫെബ്രുവരിയിലാണ് മലമ്പുഴയിലെത്തിയ…

Read More

അമ്മയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

 തിരുവനന്തപുരം വെള്ളറടയിൽ അമ്മയെ മകൻ തീ കൊളുത്തി. വെള്ളറട സ്വദേശി നളിനി (60) താണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.നളിനിയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകത്തിക്കുകയായിരുന്നു. മോസസ് സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 

Read More