
കൊൽക്കത്തയിലെ ഡോക്ടർക്ക് നീതി കിട്ടണം: പ്രതികരിച്ച് നിർഭയയുടെ അമ്മ
രാജ്യത്ത് ഡോക്ടർമാർ പോലും സുരക്ഷിതരല്ലെന്നും കൊൽക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കൊലയാളികളെ പിടികൂടുന്നതിൽ നിയമ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ദില്ലി നിർഭയയുടെ അമ്മ ആശ ദേവി പ്രതികരിച്ചു. നിർഭയയ്ക്ക് ശേഷം ശക്തമായ നിയമങ്ങൾ നിലവിൽ വന്നിട്ടും രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല. കൊൽക്കത്തയിലെ വനിതാ ഡോക്ടർക്ക് നീതി കിട്ടണം. ബംഗാളിൽ എല്ലാം വകുപ്പുകളും മമത ബാനർജിയുടെ കയ്യിൽ ഉണ്ടായിട്ടും ഒരു പെൺകുട്ടിയുടെ ജീവൻ പോലും രക്ഷിക്കാൻ ആയില്ലെന്നും ആശ ദേവി അഭിപ്രായപ്പെട്ടു. ആർജി കർ…