വിധവയായ അമ്മയെ ബലാത്സംഗം ചെയ്ത കേസ്; മകന് ജീവപര്യന്തം തടവ്

ഉത്തർപ്രദേശിൽ വിധവയായ അമ്മയെ ബലാത്സംഗം ചെയ്ത കേസിൽ മകന് ജീവപര്യന്തം തടവ്. ബുലന്ദ്ഷഹർ സ്വദേശിയായ ആബിദിനെ (36) ആണ് കോടതി ശിക്ഷിച്ചത്. 51000 രൂപ പിഴയും ഇയാൾക്കെതിരേ ചുമത്തി. പബ്ലിക് പ്രോസിക്യൂട്ടർ വിജയ് ശർമ പറയുന്നതനുസരിച്ച്, കഴിഞ്ഞവർഷം ജനുവരി 16-നാണ് കേസിനാസ്പദമായ സംഭവം. വളർത്തുമൃഗങ്ങൾക്ക് തീറ്റ ശേഖരിക്കാനായി 60-കാരിയായ സ്ത്രീയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. ഇവിടെവെച്ച് അമ്മയെ ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കാനും പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും അമ്മയെ പ്രതി…

Read More

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാം; ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ഫെഫ്ക

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടൽ. സ്ത്രീകൾ മാത്രമായിരിക്കും പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുക. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കിൽ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കും. ഇന്ന് ഉച്ചയോടെ…

Read More

നിയമനടപടികളുമായി മുന്നോട്ട് പോകും; കൊലയാളികൾക്കൊപ്പം നിന്നവർ കുറ്റവിമുക്തരായത് പോലെയാണ് ഇപ്പോഴത്തെ തിരിച്ചെടുക്കൽ: സിദ്ധാർത്ഥന്‍റെ അമ്മ

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സർവീസിൽ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേടാണെന്ന് അമ്മ ഷീബ. സർക്കാരിൽ വിശ്വാസമില്ലെന്ന് പറഞ്ഞ ഷീബ ​ഗവർണറെ വീണ്ടും കാണുമെന്നും വ്യക്തമാക്കി. ഡീനും അസിസ്റ്റന്റ് വാർഡനും തിരികെ സർവീസിൽ പ്രവേശിച്ചതിനെതിരെയാണ് അമ്മ ഷീബ പ്രതിഷേധം അറിയിച്ചത്. കുറ്റക്കാർ മടങ്ങി വന്നത് ഭരണകർത്താക്കളുടെ പിടിപ്പുകേടിന്റെ തെളിവാണെന്ന് അമ്മ കുറ്റപ്പെടുത്തി. നിയമനടപടികളുമായി മുന്നോട്ട് പോകും. കൊലയാളികൾക്കൊപ്പം നിന്നവർ കുറ്റവിമുക്തരായത് പോലെയാണ് ഇപ്പോഴത്തെ തിരിച്ചെടുക്കലെന്നും അമ്മ ഷീബ പറഞ്ഞു.   

Read More

തൊട്ടതെല്ലാം പൊന്നാക്കിയ ‘പൊന്ന്’ അമ്മ; കിരീടത്തില്‍ മോഹന്‍ലാലിന്റെ അമ്മ വേഷത്തെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ 

മലയാളികളുടെ അമ്മ സങ്കല്‍പ്പത്തില്‍ ആദ്യം തെളിയുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാണ്. ബ്ലാക്ക് വൈറ്റ് സിനിമകളില്‍ തുടങ്ങിയ അഭിനയജീവിതത്തില്‍ നിരവധി വേഷങ്ങള്‍ കെട്ടിയാടിയിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകമനസില്‍ എന്നും മായാതെനില്‍ക്കും. അമ്മ വേഷങ്ങളില്‍ ഉമ്മറത്തു കത്തിച്ചുവച്ച നിലവിളക്കു പോലെയാണ് കവിയൂര്‍ പൊന്നമ്മയെന്ന് മലയാളികളന്നൊടങ്കം പറയും. ചെറുപ്പത്തിലെ സംഗീതം അഭ്യസിച്ച പൊന്നമ്മ ഗായികയായിട്ടാണ് കലാരംഗത്തേക്കു ചുവടുവയ്ക്കുന്നത്. പിന്നീട് നടിയായും അവര്‍ തന്റെ കഴിവുതെളിയിച്ചു. സത്യന്‍, പ്രേംനസീര്‍, ജയന്‍, മധു, സോമന്‍, ബാലചന്ദ്രമേനോന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങി…

Read More

ജോലി സമ്മർദ്ദം കാരണം മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം; ഇടപെട്ട് കമ്പനി ചെയർമാൻ

ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തിൽ കുടുംബത്തോട് ഫോണിൽ സംസാരിച്ച് ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാൻ. ഉടൻ കേരളത്തിലെത്തി നേരിട്ട് കാണുമെന്ന് ചെയർമാൻ രാജീവ് മെമാനി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. അന്ന നേരിട്ട തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു.  ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യൻ്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ…

Read More

‘മകൾ മരിച്ചത് ജോലിഭാരം താങ്ങാനാകാതെ, സംസ്‌കാരത്തിൽ പങ്കെടുക്കാൻ കമ്പനിയിൽ നിന്നും ആരും എത്തിയില്ല’; ഇവൈ കമ്പനിക്ക് അമ്മ എഴുതിയ കത്ത് ചർച്ചയാകുന്നു

ജൂലായ് 24നാണ് ഏൺസ്​റ്റ് ആൻഡ് യംഗ് ഇൻഡ്യ എന്ന കമ്പനിയിലെ ചാറ്റേർഡ് അക്കൗണ്ടന്റായ കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യനെ (26) മരിച്ചനിലയിൽ കണ്ടെത്തിയത്. ഇപ്പോഴിതാ യുവതിയുടെ മാതാവായ അനിത അഗസ്റ്റിൻ കമ്പനിയുടെ ചെയർമാനായ രാജീവ് മേമനിക്ക് എഴുതിയ ഹൃദയഭേദകമായ കത്താണ് ചർച്ചയായിരിക്കുന്നത്. മകൾ മരിച്ചത് ജോലിഭാരം കാരണമാണെന്നും മകളുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ കമ്പനിയിൽ നിന്നും ഒരു ജീവനക്കാരൻ പോലും എത്തിയില്ലെന്നും അമ്മ പറയുന്നു. ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതിലപ്പുറമുളള ജോലിഭാരം നൽകുന്ന കമ്പനിയുടെ സംസ്‌കാരം തിരുത്തണമെന്നും മകളുടെ…

Read More

20കാരനുമായുള്ള ബന്ധം ചോദ്യം ചെയ്തു; അമ്മയെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

ബെംഗളൂരിൽ കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ് (29), കാമുകൻ ലവ്‌ലേഷ് (20) എന്നിവരാണു പിടിയിലായത്. പവിത്രയുടെ അമ്മ ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വിവാഹിതയായ പവിത്രയ്ക്ക് 20 വയസ്സുകാരനുമായുള്ള ബന്ധം ജയലക്ഷ്മി അറിഞ്ഞതും ചോദ്യം ചെയ്തതുമാണു കൊലപാതകത്തിലേക്ക് നയിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്നു വരുത്തി തീര്‍ക്കാന്‍ ഇരുവരും ശ്രമിക്കുകയായിരുന്നു. ശുചിമുറിയിൽ കാൽ തെന്നി വീണതിനെ തുടര്‍ന്നു അമ്മയുടെ ബോധം പോയതായും മുറിയില്‍ കൊണ്ടുവന്ന് കിടത്തിയപ്പോഴേയ്ക്കും…

Read More

‘നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞു’; ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം

ഉള്ളേരിയിൽ സ്വകാര്യ ആശുപത്രിയില്‍ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സിച്ച ആശുപത്രിക്കെതിരെ ആരോപണവുമായി അശ്വതിയുടെ കുടുംബം. എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടർ ചോദിച്ചു എന്നാണ് ഭർത്താവ് വിവേക് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്. ഡോക്ടർ സിസേറിയൻ ചെയ്യാമെന്ന് ആദ്യം പറഞ്ഞു. വേദന കൂടിയതോടെ സിസേറിയൻ ചെയ്യാൻ ആവശ്യപെട്ടിട്ടും തയ്യാറായില്ല. എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടർ ചോദിച്ചു. വേദന തുടങ്ങി നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞുവെന്നും വിവേക് ആരോപിക്കുന്നു. നേരത്തെ കാണിച്ചിരുന്ന ഡോക്ടറെ കാണണമെന്ന്…

Read More

സെൻട്രൽ ജയിലിലുള്ള മകന് കൊടുക്കാൻ കഞ്ചാവുമായി എത്തി; അമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ജയിലിൽ കഴിയുന്ന മകന് കൊടുക്കാൻ കഞ്ചാവുമായി എത്തിയ അമ്മയെ എക്‌സൈസ് അറസ്റ്റു ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലുള്ള മകനെ കാണാനാണ് അമ്മ കഞ്ചാവുമായി എത്തിയത്. കാട്ടാക്കട വീരണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ലതയെ (47) ആണ് 80 ഗ്രാം കഞ്ചാവുമായി വിയ്യൂർ സെൻട്രൽ ജയിലിന്റെ പ്രവേശന കവാടത്തിൽ വച്ച് അറസ്റ്റു ചെയ്തത്. ജയിൽ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോലഴി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നിധിൻ. കെ.വിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ലതയെ പിടികൂടിയത്. കാപ്പ കേസിൽ…

Read More

പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു; മമത രാജി വയ്ക്കണമെന്ന്: നിർഭയയുടെ അമ്മ

ആർജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിർഭയയുടെ അമ്മ. ബംഗാളിലുണ്ടായ അക്രമസംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മമതാ ബാനർജി പരാജയപ്പെട്ടെന്നും അവർ കുറ്റപ്പെടുത്തി. ‘‘ കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മമത ബാനർജി ശ്രമിക്കുന്നത്.  അവർ ഒരു സ്ത്രീയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ കുറ്റക്കാർക്കെതിരെ അവർ കടുത്ത നടപടികൾ സ്വീകരിക്കണം. സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിൽ മമത പരാജയപ്പെട്ടു. അവർ രാജി വയ്ക്കണം.’’ നിർഭയയുടെ അമ്മ…

Read More