പ്രണയാഭ്യർഥന നിരസിച്ചു; അമ്മയെയും മകളെയും വീട്ടിൽ കയറി വെട്ടി

തലശേരി ഉസംമൊട്ടക്കു സമീപം അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവിനായി തിരച്ചിൽ തുടരുന്നു. പ്രണയാഭ്യാർഥന നിരസിച്ചതിനാണ് ജിനേഷ് ബാബു വീട്ടിൽ കയറി വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.

Read More