
‘കേട്ടപ്പോൾ എനിക്കതൊരു ഷോക്ക് ആയിരുന്നു,് ഷൂട്ടിംഗിനിടെ പൃഥിരാജിനോട് പറഞ്ഞത്’; മീന
ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരമാണ് മീന. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകൾക്കൊപ്പം മികച്ച ഓൺസ്‌ക്രീൻ കെമിസ്ട്രി മീനയ്ക്കുണ്ടായിരുന്നു. രജിനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, വെങ്കിടേഷ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകളിൽ മീര തിളങ്ങി. ഒരു കാലത്തെ ഭാഗ്യ നായികയായിരുന്നു മീന. വിവാഹ ശേഷം ചെറിയ ഇടവേളയെടുത്ത് തിരിച്ച് വന്നപ്പോൽ മീനയ്ക്ക് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നാണ്. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മലയാളത്തിൽ മീന ചെയ്ത ഹിറ്റ് സിനിമകളിലൊന്നാണ് ബ്രോ ഡാഡി. പൃഥിരാജ്…