പത്തനംതിട്ടയിൽ 13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ജയ്മോൻ മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. 2024 സെപ്റ്റംബറിലാണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ…

Read More

കാഴ്ച കുറയുന്നതില്‍ മനോവിഷമം; 3 മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം മഞ്ചേരി പുൽപ്പറ്റ ഒളമതിലിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒളമതിൽ ആലുങ്ങാ പറമ്പിൽ മിനിമോളും (42) ഇവരുടെ മൂന്ന് മാസം പ്രായമായ ആണ്‍ കുഞ്ഞുമാണ് മരിച്ചത്. കാഴ്ച കുറയുന്നതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ച 5.30 ഓടെയായിരുന്നു സംഭവം. സഹോദരഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്തിയത്. ബക്കറ്റിൽ തലകീഴായി കിടക്കുന്ന…

Read More

യൗവ്വനം നിലനിര്‍ത്തണം; മകന്‍റെ രക്തം സ്വീകരിക്കാനൊരുങ്ങി 47കാരിയായ അമ്മ

യൗവനം എങ്ങനെ നിലനിര്‍ത്താമെന്ന അന്വേഷണത്തിലാണ് ചിലർ. ഇതിനായി എന്ത് പരീക്ഷണത്തിനും അവർ റെഡിയാണ്. ഇത്തരത്തിൽ ശരീര സൗന്ദര്യം നിലനിര്‍ത്താൻ സ്വന്തം മകന്‍റെ രക്തം സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഈ 47കാരി. ലൊസ് ആഞ്ചല്‍സ് സ്വദേശിയായ മാര്‍സല ല്ഗ്ലെസിയയാണ് ഈ വിചിത്രമായ പരീക്ഷണത്തിന് ഒരുങ്ങുന്നത്. 23 -കാരനായ തന്‍റെ മകന് തനിക്ക് യൗവ്വനം തരുന്നതില്‍ പൂര്‍ണ സന്തോഷമാണെന്നും തനിക്ക് മാത്രമല്ല, തന്‍റെ അമ്മയ്ക്കും ചെറുപ്പം വീണ്ടെടുക്കാന്‍ സഹായിക്കാമെന്ന് മകന്‍ വാഗ്ദാനം ചെയ്തെന്നും മാര്‍സല പറയുന്നു. ബാര്‍ബിയെന്നാണ് മാര്‍സല സ്വയം വിശേഷിപ്പിക്കുന്നത്….

Read More

‘അമ്മയ്ക്ക് തന്നേക്കാൾ ഇഷ്ടം ചേച്ചിയെ’; കറിക്കത്തികൊണ്ട് അമ്മയെ കുത്തിക്കൊന്ന് യുവതി

തന്നേക്കാൾ കൂടുതൽ ചേച്ചിയോടാണ് ഇഷ്ടമെന്ന് കരുതി അമ്മയെ കൊന്ന മകൾ അറസ്റ്റിൽ. മുംബയിലെ കുർള ഖുറേഷി നഗർ ഏരിയയിലാണ് സംഭവം. നാൽപ്പത്തിയൊന്നുകാരിയായ രേഷ്മ മുസാഫർ ഖ്വാസിയാണ് അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ (62) കുത്തിക്കൊലപ്പെടുത്തിയത്. അമ്മയ്ക്ക് തന്നേക്കാൾ ചേച്ചിയെയാണ് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു. മകനോടൊപ്പം മുമ്പ്രയിലായിരുന്നു സാബിറ ബാനോ ഖുറേഷി താമസിച്ചിരുന്നത്. അവിടെ നിന്ന് മകളെ കാണാൻ പോയതായിരുന്നു സാബിറ. മകളുടെ വീട്ടിൽ ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്നായിരുന്നു വയോധികയുടെ…

Read More

ലഖ്നൗവിൽ അമ്മയേയും സഹോദരിമാരേയും കൊലപ്പെടുത്തി യുവാവ് ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഉത്തർ പ്രദേശിലെ ലഖ്നൗവിൽ പുതുവർഷ ദിനത്തിൽ അമ്മയെയും 4 സഹോ​ദരിമാരെയും കൊലപ്പെടുത്തി യുവാവ്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളത്തുടർന്നാണ് അമ്മയും സഹോദരിയമടക്കം 5 പേരുടെ അരും കൊലയ്ക്ക് ഇയാൾ മുതർന്നതെന്ന് പോലീസ് പറയുന്നു. ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് പ്രതി. അർഷാദിൻ്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) അമ്മയുമാണ് മരിച്ചത്. ലഖ്‌നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി…

Read More

ഉത്രാ കൊലക്കേസ് ; പ്രതി സൂരജിന് പരോൾ ലഭിക്കാൻ രേഖയിൽ കൃത്രിമത്വം , അമ്മയ്ക്ക് ഇടക്കാല ജാമ്യം അനുദിച്ച് ഹൈക്കോടതി

ഉത്രവധക്കേസ് പ്രതി സൂരജിന്റെ അമ്മ രേണുകയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സൂരജിന് പരോള്‍ ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയെന്ന് ആരോപിച്ച് പൊലീസ് അമ്മക്കെതിരെ കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും ഒരു ലക്ഷം രൂപയുടെ ബോണ്ട്‌ കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചു. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പൊലീസ് ആണ് കേസെടുത്തിരുന്നത്. ഇവരുടെ ഹർജി കോടതി ജനുവരി 16ന് വീണ്ടും പരിഗണിക്കും. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞാണ് സൂരജ് പരോളിന് ശ്രമിച്ചത്. സൂരജിന്‍റെ…

Read More

നിമിഷ പ്രിയയുടെ വധശിക്ഷ ; എല്ലാവരും സഹായിക്കണമെന്ന അഭ്യർത്ഥനയുമായി നിമിഷ പ്രിയയുടെ അമ്മ

യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. ഇത് തന്‍റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണുള്ളതെന്നും യെമനിലുള്ള അമ്മ പറഞ്ഞു. ഇതുവരെ സഹായിച്ച എല്ലാവർക്കും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നന്ദി പറഞ്ഞു. ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമേ ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാൻ…

Read More

മലപ്പുറം താനൂരിൽ അമ്മയേയും മകളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം താനൂരിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂര്‍ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി ( 74 ) ഇവരുടെ മകൾ ദീപ്തി (36 ) എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു ലക്ഷ്മി ദേവിയുടെ മൃതദേഹം മുറിയിൽ നിന്നും കണ്ടെത്തിയത്. ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു മകള്‍ ദീപ്തിയെ കണ്ടെത്തിയത്. ദീപ്തി ഭിന്നശേഷിക്കാരിയാണ്. സംഭവ സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമെ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. അസ്വഭാവിക…

Read More

അന്ന് കൈവിട്ട് പോയെന്ന് കരുതി, മകളെ തിരിച്ച് തരണമെന്ന് പ്രാർത്ഥിച്ചു; ഓമന കുര്യൻ

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്​റ്റാർ നയൻതാര നാൽപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ ജീവിതം പ്രമേയമാക്കി നെ​റ്റ്ഫ്ളിക്സ് ഒരുക്കിയ ഡോക്യുമെന്ററിയായ ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ’ ഇന്ന് പുറത്തിറങ്ങി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കോളിവുഡിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. നടൻ ധനുഷിനെതിരെ തുറന്ന കത്തിലൂടെ വിമർശനവുമായി നയൻതാര രംഗത്തെത്തുകയായിരുന്നു.ഇപ്പോഴിതാ ഡോക്യുമെന്ററി ഏ​റ്റെടുത്തിരിക്കുകയാണ് ആരാധകർ. തന്റെ ജീവിതത്തെക്കുറിച്ച് നയൻതാര ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. സിനിമയിലും ജീവിതത്തിലുമുണ്ടായ നേട്ടങ്ങളും തകർച്ചയും താരം പങ്കുവയ്ക്കുന്നു. നയൻതാരയും തമിഴിലെ ഒരു പ്രമുഖ നടനുമായി…

Read More

ഭിന്നശേഷിക്കാരിയെയും മാതാവിനെയും കാറിടിച്ചുവീഴ്ത്തി; കാറില്‍ കഞ്ചാവ്

കോഴിക്കോട് പുനൂരില്‍ അമിത വേഗതയിലെത്തിയ കാര്‍ ഭിന്നശേഷിക്കാരിയെയും മാതാവിനെയും ഇടിച്ചുവീഴ്ത്തി. രാത്രി പുനൂര്‍ അങ്ങാടിയിലായിരുന്നു അപകടം. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഷംല, ഇഷ റഹീം എന്നിവരെയാണ് കാറിടിച്ച് തെറിപ്പിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്നു ഇരുവരും. കാറോടിച്ചയാളെ കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തുടർന്ന് ബാലുശേരി പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യംചെയ്യുകയാണ്.

Read More