
ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനി: മൂന്നാമതെത്തി ഖത്തർ എയർവേയ്സ്
ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ മൂന്നാമതെത്തി ഖത്തർ എയർവേയ്സ്. ഏവിയേഷൻ അനലറ്റിക്സ് കമ്പനിയായ സിറിയമാണ് പട്ടിക തയ്യാറാക്കിയത്. 2023-ൽ സമയബന്ധിതമായി സർവീസ് നടത്തിയ വിമാനകമ്പനികളുടെ പട്ടികയിൽ മൂന്നാം സ്ഥാനതാണ് ഖത്തർ എയർവേയ്സ്. കൃത്യസമയത്ത് പുറപ്പെടുന്നതിൽ 84.07 ശതമാനവും എത്തിച്ചേരുന്നതിൽ 86.4 ശതമാനവുമാണ് ഖത്തർ എയർവേയ്സിന്റെ പ്രകടനം. ഷെഡ്യൂൾ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരുന്നതോ പുറപ്പെടുന്നതോ ആണ് ഓൺ-ടൈം എന്ന് നിർവചിച്ചിരിക്കുന്നത്.കൊളംബിയയിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള വിമാനക്കമ്പനികളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മാർച്ച് 31…