
‘എ.ഐ’യിൽ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ ശൈഖ് തഹ്നൂൻ
ഏറ്റവും നൂതന സാങ്കേതികവിദ്യയായ നിർമിത ബുദ്ധി മേഖലയിൽ ആഗോളതലത്തിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടംപിടിച്ച് അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ. ടൈം മാഗസിനാണ് പ്രമുഖർ അടങ്ങിയ പട്ടിക പുറത്തുവിട്ടത്. അബൂദബിയിലെ പ്രമുഖ നിർമിതബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ് ഗ്രൂപ്പായ ‘ജി 42’ന്റെ ചെയർമാനാണ് ശൈഖ് തഹ്നൂൻ. ചാറ്റ് ജി.പി.ടി നിർമാതാവ് സാം ആൾട്മാൻ, മെറ്റ ചീഫ് എക്സിക്യൂട്ടിവ് മാർക് സക്കർബർഗ് എന്നിവർക്കൊപ്പമാണ് പട്ടികയിൽ അദ്ദേഹം ഇടംപിടിച്ചിട്ടുള്ളത്….