
ഡൽഹിയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വർധനയെന്ന് ഐസിഎംആർ
ഡൽഹിയിൽ കാൻസർ രോഗികളുടെ എണ്ണത്തില്‍ വർധന. സ്ത്രീകളിൽ സ്തനാർബുദവും പുരുഷന്മാരിൽ ശ്വാസകോശ അർബുദവുമാണ് ഒന്നാം സ്ഥാനത്ത്. ഐ.സി.എം.ആർ കാൻസർ ഫാക്സ്ഷീറ്റ് പ്രകാരം പത്ത് വർഷത്തെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ 27.8% സ്ത്രീ കാൻസർ രോഗികളും സ്തനാർബുദ ബാധിതരാണെന്നും 10.5% പുരുഷ കാൻസർ രോഗികള്‍ ശ്വാസകോശ അർബുദബാധിതരാണെന്നുമാണ് കണക്ക്. ഐസിഎംആറിന്റെ റിപ്പോർട്ടനുസരിച്ച് ഗർഭാശയ കാൻസറാണ് രണ്ടാമതായി സ്ത്രീകളിൽ കണ്ടുവരുന്നത്. അതേ സമയം പുരുഷൻമാരിലാകട്ടെ വായിലെ കാൻസറും. കാൻസർ രോഗികളായ പുരുഷൻമാരിൽ 7.5 ശതമാനം പേരിൽ വായിലെ കാൻസറും 10 ശതമാനം…