കൊതുകുനാശിനി കുടിച്ചു; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസർകോട് കല്ലൂരാവി ബാവാ നഗറിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മൂത്തമകൾ ജെസയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്നുരാവിലെയായിരുന്നു അന്ത്യം. രണ്ടുദിവസം മുമ്പ് വീട്ടിനുള്ളിൽ കളിക്കുന്നതിനിടെയായിരുന്നു കുഞ്ഞ് അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കുഞ്ഞിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നില വഷളാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.

Read More