
കൊതുക് നശീകരണം ; ഷാർജയിൽ 90 സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു
എമിറേറ്റിൽ കൊതുക് നശീകരണത്തിന് സമഗ്ര കാമ്പയിനുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി. കൊതുകുകളുടെ വ്യാപനം കണ്ടെത്തുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 90 സ്മാർട്ട് ട്രാപ്പുകൾ മുനിസിപ്പാലിറ്റി സ്ഥാപിച്ചു. താമസ മേഖലകൾ, പൊതു പാർക്കുകൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിലാണ് സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചത്. രോഗവാഹകരായ കൊതുകുകളിൽ നിന്ന് ജനത്തെ രക്ഷപ്പെടുത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹെൽത്ത് കൺട്രോൾ ആൻഡ് സേഫ്റ്റി ഡിമാർട്ട്മെന്റ് ഡയറക്ടർ ജമാൽ അൽ മസ്മി പറഞ്ഞു. സൗരോർജത്തിൽ 24 മണിക്കൂറും സ്മാർട്ട് ട്രാപ്പുകൾ പ്രവർത്തിപ്പിക്കുന്നതിനാൽ കാര്യക്ഷമത ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു….