മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് കേ​സ്; ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് കേ​സുമായി ബന്ധപ്പെട്ട ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. മ​സ്ജി​ദ് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന കേ​സ് അ​നു​വ​ദി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ർ​ജിയാണ് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് പ​രി​ഗ​ണി​ക്കുന്നത്. 13.37 ഏ​ക്ക​ർ വ​രു​ന്ന ക്ഷേ​ത്ര​ഭൂ​മി​യി​ലാ​ണ് പ​ള്ളി നി​ർ​മി​ച്ച​തെ​ന്നാ​ണ് ​ഹ​ർ​ജി​യി​ൽ വ്യക്തമാക്കുന്നത്. കേ​സി​ൽ ഇ​രു​പ​ക്ഷ​ത്തെ​യും കേ​ട്ട ജ​സ്റ്റി​സ് മാ​യ​ങ്ക് കു​മാ​ർ ജെ​യ്ൻ, വാ​ദം ഇ​ന്ന​ത്തേ​ക്ക് മാ​റ്റുകയായിരുന്നു. ജ​നു​വ​രി 30ന് ​ഈ കേ​സ് ഫെ​ബ്രു​വ​രി 22ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ, ഇ​തു​സം​ബ​ന്ധി​ച്ച എ​തി​ർ​പ്പ് 22നു​ള്ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

ഉത്തരാഖണ്ഡിൽ മദ്രസ തകർത്തതിനെ തുടർന്ന് സംഘർഷം; 4 പേർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി നിര്‍മിച്ചതെന്ന് അധികൃതര്‍ കണ്ടെത്തിയ മദ്രസയും സമീപത്തെ മോസ്‌കും കോടതിവിധിയെത്തുടര്‍ന്ന് അധികൃതര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതോടെണ് സംഘര്‍ഷമുണ്ടായത്. സംഘർഷങ്ങളെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നടത്തുന്നവരെ കണ്ടാൽ വെടിവെക്കാനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സംഘർഷം ഒഴിവാക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി നി​ർ​മി​ച്ച​തെ​ന്നാ​രോ​പി​ച്ച് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ മ​ദ്റ​സ കെ​ട്ടി​ടം ത​ക​ർ​ത്ത​തി​നെ…

Read More

മസ്ജിദുന്നബവിൽ ഇനി 4000ൽ അധികം വാഹനങ്ങൾക്ക് പാർക്കിംഗ് ചെയ്യാം

മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും സൗ​ക​ര്യ​ത്തി​നാ​യി ആ​കെ നാ​ലാ​യി​ര​ത്തി​ല​ധി​കം പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യ​താ​യി ഹ​റം കാ​ര്യാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്​​ത്​ ഹ​റ​മി​ലെ​ത്താ​ൻ ക​ഴി​യും. പ​ള്ളി​യു​ടെ വ​ട​ക്ക്, പ​ടി​ഞ്ഞാ​റ്, കി​ഴ​ക്ക്, കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ റോ​ഡ്​ ഭാ​ഗം എ​ന്നീ നാ​ല് വ​ശ​ങ്ങ​ളി​ലാ​ണ്​ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്​. അ​ഞ്ച് വീ​തം പ്ര​വേ​ശ​ന, എ​ക്​​സി​റ്റ്​ ക​വാ​ട​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പാ​ർ​ക്കി​ങ്ങി​ന് ഏ​ക​ദേ​ശം 1,99,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്‍ഥ​ല​മാ​ണൊ​രു​ക്കി​യ​ത്. 24 പാ​ർ​ക്കി​ങ്​ യൂ​നി​റ്റു​ക​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. എ​​ട്ടെ​ണ്ണം സ്ഥി​ര വ​രി​ക്കാ​ർ​ക്കും 16 എ​ണ്ണം അ​ത​ല്ലാ​ത്ത​വ​ർ​ക്കു​മാ​ണ്​….

Read More

അമേരിക്കയിൽ പള്ളിയിലെ ഇമാമിനെ വെടിവച്ച് കൊന്നു; കാരണം അവ്യക്തം, അക്രമിയെ തിരിഞ്ഞ് പൊലീസ്

അമേരിക്കയിൽ മുസ്ലിം പള്ളിയിലെ ഇമാമിനെ അഞ്ജാതൻ വെടി വെച്ച് കൊന്നു. ന്യൂജേഴ്സിയിലെ നെവാർക്ക് ന​ഗരത്തിലെ മുഹമ്മദ് മസ്ജിദിലെ​ ഇമാം ഹസ്സൻ ഷരീഫാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മസ്ജിദിലെ പുരോഹിതനെന്നതിനൊപ്പം 2006 മുതൽ നെവാർക്കിലെ ലിബേർട്ടി ഇന്റർനാഷണൽ എയർപ്പോർട്ടിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു ഹസ്സൻ. ബുധനാഴ്ച പുലർച്ചെ പ്രാർത്ഥന കഴിഞ്ഞ് പള്ളിക്ക് പുറത്തെത്തിയ ഹസ്സന് നേരെ തോക്കുമായെത്തിയ അഞ്ജാതൻ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തി​ന്റെ കാരണം ഇതുവരെ വ്യക്തമല്ല. രക്തത്തിൽ കുളിച്ച് കിടന്ന ഇമാമിനെ പരിസരവാസികളും…

Read More

ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ പരിശോധന; സർവേ കോടതി നിർദേശത്തെ തുടർന്ന്

ഗ്യാൻവാപി പള്ളി നിലനിൽക്കുന്ന സ്ഥലത്ത് മുൻപ് ക്ഷേത്രമായിരുന്നു എന്ന ഹിന്ദു വിഭാഗത്തിന്റെ വാദത്തെ തുടർന്നാണ് പള്ളിയിൽ പരിശോധനയ്ക്ക് കോടതി നിർദേശം നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന പള്ളിയിൽ നടക്കുന്നത്. ഇന്നു രാവിലെ ഏഴുമണിക്കാണ് പരിശോധന ആരംഭിച്ചത്. പള്ളിയിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലം ഒഴിവാക്കിയായിരിക്കും പരിശോധന നടത്തുന്നത്. ഹിന്ദു വിഭാഗം ശിവലിംഗം കണ്ടതായി വാദിച്ച സ്ഥലമാണ് ഇത്. ഓഗസ്റ്റ് നാലിന് ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് വാരണാസി ജില്ലാ കോടതിക്ക് കൈമാറും. കഴിഞ്ഞവർഷം മേയിൽ, കോടതി…

Read More