റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സ്ഫോടനം ; ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തിൽ ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവ് കൊല്ലപ്പെട്ടത്. ആണവായുധം, ജൈവായുധം, രാസായുധം തുടങ്ങിയ സുപ്രധാന വിഭാഗങ്ങളുടെ മേധാവിയായിരുന്നു കിറിലോവ്. ഒരു അപ്പാർട്ട്‌മെന്റ് ബിൽഡിങ്ങിന്റെ പുറത്താണ് സ്‌ഫോടനമുണ്ടായത്. ഇഗോർ കിറിലോവും അദ്ദേഹത്തിന്റെ സഹായിയും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യത്തിന്റെ അന്വേഷണസംഘം സ്ഥിരീകരിച്ചു. 300 ഗ്രാം ടിഎൻടിക്ക് തുല്യമായ ശേഷിയുള്ള ഉപകരണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ…

Read More

‘രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കുന്നു , മോദി മോസ്കോ സന്ദർശനത്തിന് പോകുന്നു’ ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നാതവണയും മണിപ്പൂർ സന്ദർശിക്കുമ്പോൾ മോദി മോസ്‌കോ സന്ദർശിക്കാനൊരുങ്ങുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ‘കലാപം ആരംഭിച്ച മണിപ്പൂരിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നത് മൂന്നാം തവണയാണ്. അപ്പോഴും കലാപ ബാധിത പ്രദേശങ്ങൾ ഒരു തവണപോലും സന്ദർശിക്കാൻ മോദി ഇതുവരെ തയാറായിട്ടില്ല. പ്രതിപക്ഷ നേതാവ് മണിപ്പൂരും അസമും സന്ദർശിക്കുമ്പോൾ നോൺ-ബയോളജിക്കലായ മോദി മോസ്‌കോ സന്ദർശനത്തിലാണ്’. കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. റഷ്യ-ഉക്രെയിൻ യുദ്ധം നിർത്തലാക്കിയെന്ന്…

Read More

റഷ്യയിലെ മോസ്കോയിലുണ്ടായ ഭീകരാക്രമണം ; അപലപിച്ച് ബഹ്റൈൻ

റ​ഷ്യ​യി​ലെ ഒ​രു ട്രേ​ഡ്​ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തെ ബ​ഹ്​​റൈ​ൻ ശ​ക്​​ത​മാ​യി അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക്​ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​​ക്കേ​റ്റ​വ​ർ​ക്ക്​​ ദ്രു​ത​ശ​മ​നം നേ​രു​ക​യും ചെ​യ്​​തു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്​ വ്ലാ​ദി​​മി​ർ പു​ടി​ന്​ ബ​ഹ്​​റൈ​ന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ അ​റി​യി​ച്ചു.

Read More

മോസ്കയിലുണ്ടായ ഭീകരാക്രമണം ; അപലപിച്ച് ഖത്തർ

മോസ്കോയിൽ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭീകരാക്രമണം മനുഷ്യത്വവിരുദ്ധമാണെന്നും അക്രമവും തീവ്രവാദവും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെയും സർക്കാറിന്റെയും ദഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

Read More

മോസ്കയിലുണ്ടായ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് ഒമാൻ

റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്‌​കോ​ക്ക്​ സ​മീ​പ​മു​ള്ള ക്രോ​ക്ക​സ് സി​റ്റി ഹാ​ളി​ൽ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കി​നും ഇ​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ഒ​മാ​ൻ അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​ര​യാ​യ കു​ടും​ബ​ങ്ങ​ളോ​ടും റ​ഷ്യ​ൻ സ​ർ​ക്കാ​റി​നോ​ടും അ​വി​ട​ത്തെ ജ​ന​ങ്ങ​ളോ​ടും അ​നു​ശോ​ച​ന​വും സ​ഹ​താ​പ​വും അ​റി​യി​ക്കു​ക​യാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഭീകരാക്രമണത്തിൽ നൂറി​ലേറെ പേർ മരിച്ചതയാണ്​ റിപ്പോർട്ട്​. സംഭവത്തിൽ നാലു പേരടക്കം 11 പേർ അറസ്റ്റിലായി.

Read More

മോസ്കോയിലുണ്ടായ ഭീകരാക്രമണം ; അപലപിച്ച് യുഎഇ

റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്​​കോ​യി​ൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ത്തെ ശ​ക്​​ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി സു​ര​ക്ഷ​യും സ്ഥി​ര​ത​യും ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ​ത്ത​രം അ​ക്ര​മ​ങ്ങ​ളെ​യും ഭീ​ക​ര​ത​യെ​യും ശാ​ശ്വ​ത​മാ​യി നി​ര​സി​ക്കു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും റ​ഷ്യ​ൻ ജ​ന​ത​ക്കും സ​ർ​ക്കാ​റി​നും അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ​അ​തി​വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന്​ പ്ര​സ്താ​വ​നയിലൂടെ ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

Read More

പുട്ടിനെ വധിക്കാൻ ഡ്രോൺ അയച്ചെന്ന് റഷ്യ; നിഷേധിച്ച് സെലൻസ്കി

പ്രസിഡൻറ് വ്ലാദിമിർ പുടിനെ വധിക്കാൻ ലക്ഷ്യമിട്ട് ക്രെംലിനിലിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യൻ ആരോപണം നിഷേധിച്ച് യുക്രൈൻ പ്രസിഡൻറ് വൊളാഡിമിർ സെലൻസ്കി. പുടിനെയോ ക്രെംലിനെയോ ആക്രമിച്ചിട്ടില്ലെന്നും യുക്രൈനിലെ നഗരങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെലൻസ്കി പറഞ്ഞു. ആവശ്യമെന്ന് തോന്നുന്ന പക്ഷം എപ്പോൾ വേണമെങ്കിലും തിരിച്ചടി നൽകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയാണ് പുടിൻറെ ഔദ്യോഗിക വസതിക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട രണ്ട് ഡ്രോണുകൾ റഷ്യ തകർത്തത്. പുടിനെ വധിക്കാനായിരുന്നു യുക്രൈൻ ശ്രമം എന്നാണ് റഷ്യൻ ആരോപണം. എപ്പോൾ വേണമെങ്കിലും…

Read More