
മൊറോക്കോ ഭൂകമ്പം; മരണ സംഖ്യ 800 കടന്നു
മൊറോക്കോയിലെ ഭൂകമ്പത്തിൽ മരണം ഉയരുന്നു. ഇതുവരെ 832 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. 600 ലധികം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ട രാത്രി 11 ഓടെയായിരുന്നു തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും കനത്ത ഭൂചനലമുണ്ടായത്. റിക്ടെർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കി. ഗുരുതര പരിക്കുകളോടെ നൂറുകണക്കിന് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റസ്റ്ററൊന്റുകളിൽ നിന്നും പബ്ബുകളിൽ നിന്നും ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ചരിത്ര നഗരമായ മറാക്കഷിലുൾപ്പടെ…