ആദ്യ എ.ഐ വിശ്വസുന്ദരിയെ തിരഞ്ഞെടുത്തു; ചരിത്രമെഴുതി മൊറോക്കക്കാരി കെന്‍സ ലെയ്‌ലി

ആദ്യ എഐ വിശ്വസുന്ദരിയായി മൊറോക്കക്കാരി. എഐ വിശ്വസുന്ദരിയോ എന്നു സംശയിക്കണ്ട? മനുഷ്യർക്കിടയിൽ നടത്തുന്നതുപോലൊരു സൗന്ദര്യ മത്സരം എഐ അവതാറുകൾക്കിടയിലും നടത്തി. ഇപ്പോൾ ലോകചരിത്രത്തിലെ ആദ്യത്തെ മിസ് എ.ഐയെ തിരഞ്ഞെടുത്തിരിക്കുകയാണ്. മൊറോക്കക്കാരിയായ കെന്‍സ ലെയ്‌ലിയാണ് വിജയി. ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ. ഇന്‍സ്റ്റഗ്രാമില്‍ 1.96 ലക്ഷം ഫോളോവെഴ്സുണ്ട്. എ.ഐ ഇന്‍ഫ്‌ളുവന്‍സര്‍ എന്നതിനപ്പുറം പശ്ചിമേഷ്യയിലെയും മൊറോക്കോയിലെയും സ്ത്രീസമൂഹത്തിന്റെ ശാക്തീകരണമാണ് ജീവിതദൗത്യമായി കെന്‍സ എടുത്തുപറയുന്നത്. 1,500 എ.ഐ നിര്‍മിത മോഡലുകളെയാണ് കെന്‍സ പിന്നിലാക്കിയത്. മൊറോക്കൻ നഗരമായ കാസബ്ലാങ്കയില്‍നിന്നുള്ള മിറിയം ബെസ്സയാണ് കെന്‍സ…

Read More

മരംകേറി ആടുകളെ കണ്ടിട്ടുണ്ടോ? കാണണമെങ്കിൽ മൊറോക്കോയിലേക്ക് പോകൂ…

മരകേറി ആടുകളെ കണ്ടിട്ടുണ്ടോ? ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ചെന്നാൽ ഈ കാഴ്ച്ച കാണാം. മൊറോക്കോയിൽ വളരുന്ന ആർഗൻ മരങ്ങളിലെ പഴം കഴിക്കാനാണ് ആടുകൾ ഇങ്ങനെ മരത്തിനു മുകളിൽ കയറുന്നത്. ആടുകൾ ഇങ്ങനെ പഴം കഴിക്കുന്നത് തദ്ദേശീയർക്കും സന്തോഷമുള്ള കാര്യമാണ്. കാരണം പഴ കഴിച്ച ശേഷം ആടുകളുടെ ഉമിനീരിലൂടെയും വിസർജ്യത്തിലൂടെയും പഴത്തിന്റെ കുരു പുറത്തുവരും. ഇതിന് നല്ല മൂല്യമുണ്ട്. വിദേശ വിപണിയിൽ വൻ ഡിമാന്റുള്ള ആർഗൻ ഓയിൽ ഉത്പാദിപ്പിക്കാനായി ഇവ ഉപയോഗിക്കും. മാത്രമല്ല ഈ രീതിയിലൂടെ പലയിടത്തും ആർഗൻ…

Read More

മൊറോക്കോ ഭൂകമ്പത്തിൽ മരണം 2000 കടന്നു

ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭുകമ്പത്തിൽ മരണസംഖ്യ 2000 കടന്നു. 1400 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം നടത്തുമെന്നും ദുരന്തബാധിതർക്ക് ഭക്ഷണവും പാർപ്പിടവും ഉറപ്പുവരുത്തുമെന്നും മുഹമ്മദ് ആറാമൻ രാജാവ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. തെക്കു പടിഞ്ഞാറൻ പൗരാണിക നഗരമായ മാരിക്കേഷിൽനിന്ന് 72 കിലോമീറ്റർ അകലെ ഹൈ അറ്റ്ലസ് പർവതമേഖലയിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം….

Read More

മൊറോക്കോയില്‍ വന്‍ഭൂചലനം; 296 മരണം

വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വന്‍ഭൂചലനം. വെള്ളിയാഴ്ച വൈകിട്ട് 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിനു പുറത്താണ് ഏറ്റവും കൂടുതല്‍നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, നാശനഷ്ടത്തിന്‍റെ തോത് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മാരാക്കേക്കിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ (43.5 മൈൽ) തെക്ക് അറ്റ്ലസ് പർവതനിരകളിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.വെള്ളിയാഴ്ച രാത്രി 11.11നുണ്ടായ ഭൂചലനത്തിന്‍റെ…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

വിമാന ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യോമയാന മേഖല പ്രവർത്തിക്കുന്നത് സീസൺ അനുസരിച്ചാണെന്ന് മന്ത്രി കേരളത്തിൽ നിന്നുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും പറഞ്ഞ കേന്ദ്രമന്ത്രി, യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ……………………………….. ഇന്ത്യന്‍ ഓഹരി വിപണിയില്‍…

Read More