
പുതിയ മെമുവിന് കൂടുതൽ സ്റ്റോപ്പുകൾ; സമയക്രമത്തിലും മാറ്റം
തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കൊല്ലം – എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്. പുനഃക്രമീകരിച്ച സമയക്രമം അനുസരിച്ച് പുറപ്പെടുന്ന സമയത്തിൽ ഉൾപ്പെടെ മാറ്റമുണ്ട്. പുനഃക്രമീകരിച്ച സമയക്രമം കൊല്ലം – 05.55 AM പെരിനാട് – 06.10 AM മൺറോത്തുരുത്ത് – 06.30 AM ശാസ്താംകോട്ട – 06.39 AM കരുനാഗപ്പള്ളി – 06.50 AM കായംകുളം – 07.05 AM മാവേലിക്കര – 07.13 AM ചെങ്ങന്നൂർ – 07.25 AM…