മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്ത്: മരണം രണ്ടായി

തൃശ്ശൂർ മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ പ്രഭാകരന്റെ മകൻ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂർക്കനാട് ആലുംപറമ്പിൽ വച്ച് സംഘർഷം നടന്നത്. മുൻപ് നടന്ന ഫുട്ട്‌ബോൾ ടൂർണമെന്റിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണെന്ന് പൊലീസ് പറഞ്ഞു. സംഘം ചേർന്ന് ചേരിതിരിഞ്ഞ് നടന്ന സംഘർഷത്തിൽ ആറോളം പേർക്ക് കുത്തേറ്റിരുന്നു. ഇതിൽ വെളുത്തൂർ സ്വദേശി അക്ഷയ് (21) സംഭവ…

Read More