ചാന്ദ്രയാൻ-3 ദൗത്യം ; ചന്ദ്രനിൽ അശോകസ്തംഭ മുദ്ര, അഭിമാനത്തിന്റെ കൊടുമുടിയിൽ ഇന്ത്യ

ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷൻ ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാൻഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്‍റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്. റോവറിലെ സോളാർ പാനൽ വിടർന്നു. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ…

Read More

ചന്ദ്രനെ തൊട്ട് ഇന്ത്യ; ചന്ദ്രയാൻ ലാൻഡിംഗ് വിജയകരം, ഇന്ത്യയ്ക്ക് അഭിമാനനേട്ടം

ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തു. റോവർ ഇനി ചന്ദ്രോപരിതലത്തിൽ യാത്ര ചെയ്യും. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. അതിൽ തന്നെ സൗത്ത് പോളിലിറങ്ങുന്ന ആദ്യത്തെ രാജ്യവും. യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രാണ് ചന്ദ്രനിൽ ഇതിന് മുൻപ് സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്.

Read More

ചന്ദ്രനെ തൊടാൻ ഇന്ത്യ; ചാന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് ഇന്ന്, ദൗത്യം മറ്റാരും കടന്നു ചെന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തിലേക്ക്

ചന്ദ്രനെ തൊടാൻ ഇന്ത്യ. ചന്ദ്രോപരിതലത്തിൽ നിന്നു 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചാന്ദ്രയാൻ-3 പേടകം ഇന്ന് വൈകിട്ട് 6.04 ന് ചന്ദ്രനിലിറങ്ങും. 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും. ലാൻഡർ ഇറങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ ഓർബിറ്റർ വഴി ഭൂമിയിലെ കൺട്രോൾ സെന്ററിലെത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ലാൻഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാൻഡറിന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27ലേക്ക് നീട്ടുമെന്ന സൂചനയും ഇസ്‌റോ നൽകുന്നുണ്ട്. നാല് ഘട്ടങ്ങളായാണ് ലാൻഡറിനെ സോഫ്റ്റ്‌ലാൻഡ് ചെയ്യിക്കുക. 30 കിലോമീറ്റർ ഉയരത്തിൽ…

Read More

റഷ്യ വിക്ഷേപിച്ച ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു

റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ ചന്ദ്രനിൽ തകർന്നു വീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നാളെയാണ് ലൂണ ഇറങ്ങേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്. അതേസമയം, ചന്ദ്ര…

Read More

ചാന്ദ്രയാന്‍ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക്

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 3ന് ഇന്ന് നിര്‍ണായക ഘട്ടം. യാത്രയുടെ ഓരോ ഘട്ടവും വിജയകരമാക്കി മുന്നേറുന്ന ചാന്ദ്രയാന്‍ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും. വൈകിട്ട് ഏഴു മണിക്കാണ് നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുക. ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നില്‍ രണ്ട് ദൂരം ചാന്ദ്രയാൻ 3 വിജയകരമായി പിന്നിട്ടതായാണ് ഐഎസ്ആർഒ അറിയിച്ചത്. ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയ ചന്ദ്രയാൻ 3 ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെയാണ് നിലവില്‍ യാത്ര ചെയ്യുന്നത്. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ്…

Read More

ചന്ദ്രയാൻ മൂന്ന് നാളെ വൈകിട്ട് ഏഴു മണിക്ക് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും

ഇന്ത്യയുടെ അഭിമാന ദൌത്യമായ ചന്ദ്രയാൻ മൂന്ന് നാളെ വൈകിട്ട് ഏഴു മണിക്ക് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും.ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നില്‍ രണ്ട് ദൂരം ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി പിന്നിട്ടു. ചന്ദ്രാ ദൗത്യത്തിലെ സന്തോഷ വാര്‍ത്ത ഐ.എസ്.ആര്‍.ഒ ട്വീറ്റിലൂടെയാണ് ലോകത്തെ അറിയിച്ചത്. ലിക്വുഡ് പ്രൊപ്പല്‍ഷൻ എൻജിൻ പ്രവര്‍ത്തിപ്പിച്ച്‌ ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയ ചന്ദ്രയാൻ മൂന്ന് ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെയാണ് നിലവില്‍ യാത്ര ചെയ്യുന്നത്. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന്…

Read More