
‘പ്രതിമാസം ഭർത്താവിൽനിന്ന് 6 ലക്ഷം രൂപ ചെലവിന് വേണമെന്ന് ഭാര്യ’; ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്ന് കർണാടക ഹൈക്കോടതി ജഡ്ജി
പ്രതിമാസം ഭർത്താവിൽനിന്ന് ആറുലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയ്ക്ക് കോടതിയുടെ വിമർശനം. ഇത്രയും തുക ഒരാൾക്ക് ഒരുമാസം ചെലവിന് വേണമെങ്കിൽ ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു കർണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകൾ. പ്രതിമാസം ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കിൽ ഹർജി പരിഗണിക്കാമെന്നും അല്ലെങ്കിൽ ഹർജി തള്ളുമെന്നും കോടതി ഹർജിക്കാരിയുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഓഗസ്റ്റ് 20-ന് നടന്ന കോടതി നടപടികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും വൈറലായി. കർണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് ഭർത്താവ് നരസിംഹയിൽനിന്ന് പ്രതിമാസം ജീവനാംശമായി ലഭിക്കേണ്ട തുക…