
മാസപ്പിറവി നിരീക്ഷിക്കണം ; രാജ്യത്ത് എമ്പാടുമുള്ള മുസ്ലിമുകളോട് ആഹ്വാനവുമായി സൗദി സുപ്രീംകോടതി
സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യമെമ്പാടമുള്ള മുസ്ലിംകളോട് ആഹ്വാനം ചെയ്ത് സുപ്രീം കോടതി. ഏപ്രില്‍ എട്ടിന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് സുപ്രീം കോടതി ശനിയാഴ്ച അറിയിപ്പ് നല്‍കിയത്. നഗ്നനേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനിയിലൂടെയോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതിയില്‍ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും മാസപ്പിറവി ദൃശ്യമായ വിവരം കോടതി മുമ്പാകെ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ചൊവ്വാഴ്ച റമദാന്‍ 30 തികച്ച് ബുധനാഴ്ച ചെറിയ…