
ഒടുവിൽ അമേരിക്കയിലും ആനയിറങ്ങി; അന്തംവിട്ട് അമേരിക്കക്കാർ
അങ്ങനെ ഒടുവിൽ അമേരിക്കയിലും ആനയിറങ്ങി. ഇന്ത്യയില്‍ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങിയെന്ന വാർത്ത ദിനംപ്രതി നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അങ്ങ് അമേരിക്കയിലും ആന ഇറങ്ങി എന്ന വാർത്ത വരുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് യുഎസിലെ മൊണ്ടാന സിറ്റിയിൽ ആന എത്തിയത്. റോഡിലൂടെ ഓടുന്ന ആനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ട്രൻഡിങ്ങായി. നമ്മുക്ക് ആനയൊരു അപൂർവ്വ കാഴ്ച്ചയല്ല. എന്നിട്ടുപോലും നമ്മൾ ആനയുടെ ആ തലയെടുപ്പും പ്രൗഡിയുമൊക്കെ കണ്ട് നോക്കി നിന്നുപോകാറുണ്ട്. അപ്പോൾ പിന്നെ അമേരിക്കക്കാരുടെ…