കേരളത്തില്‍ കാലവര്‍ഷമെത്തി; 14 ജില്ലകളിലും യെല്ലോ അലർട്ട്

സംസ്ഥാനത്തെ കാലാവർഷമെത്തി. ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത ഒരാഴ്ച ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്‍റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നി‍ർദേശം നൽകിയിട്ടുണ്ട്.  കനത്ത മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുകയാണ്. ചേർത്തല പള്ളിപ്പുറത്ത് വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു. ഇടത്തട്ടിൽ അശോകനാണ് (65) മരിച്ചത്….

Read More

കേരളത്തിലേക്ക് കാലവർഷം എത്തുന്നു ; തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഏഴു ദിവസം കൂടി വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

മഴ കനക്കും; കേരളത്തിൽ കാലവർഷം നാല് ദിവസത്തിനുള്ളിൽ എത്തുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ കാലവർഷം നാല് ദിവസത്തിനുള്ളിൽ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റ സ്വാധീന ഫലമായി അടുത്ത 6 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി 4 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം ജില്ലയിൽ വിവിധ…

Read More

കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി ; കേരളത്തിൽ 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴയ്ക്ക് സാധ്യത

കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മാലദ്വീപ്, കോമറിന് മേഖലയിലേക്കും നിക്കോബാർ ദ്വീപിലേക്കുമാണ് കാലവർഷം എത്തിയതെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇതിന്‍റെ ഭാഗമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ മെയ് 22 വരെ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നും അറിയിപ്പിൽ…

Read More

കേരളത്തിൽ കാലവർഷം എത്തുന്നു ; ഈ മാസം തന്നെ കാലവർഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാസ്ഥാ വകുപ്പ്

മെയ്‌ 19ഓടു കൂടി കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നു. തെക്കൻ കർണാടകക്ക് മുകളിൽ നിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യുനമർദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടി/മിന്നൽ/കാറ്റ് ( 49-50 km/hr) കൂടിയ മിതമായ/ ഇടത്തരം…

Read More

കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് സമയമാറ്റം; ഇന്ന് മുതല്‍ പുതിയ സമയക്രമം നിലവില്‍വരും

മണ്‍സൂണിനുശേഷമുള്ള കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍വരും. ഈ സമയക്രമം 2024 ജൂണ്‍ പകുതിവരെ തുടരും. ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് രാവിലെ 6.16-ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും. മടക്കയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15-ന് പുറപ്പെടുന്ന തീവണ്ടി തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35-ന് ഡല്‍ഹിയിലെത്തും. ഹസ്രത്ത് നിസാമുദീന്‍-എറണാകുളം പ്രതിവാര തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍നിന്ന് രാത്രി 9.40-ന്…

Read More

കാലവർഷം സജീവമാകുന്നു; കേരളത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമടക്കമുള്ള കാരണങ്ങളാൽ ദുർബലമായിരുന്ന കാലവർഷം സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. സംസ്ഥാനത്തെമ്പാടും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യയുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലാണ് വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളത്. കടൽ പ്രക്ഷുബ്ധമായിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

Read More

കേരളത്തിൽ ഞായറഴ്ച്ചയോടെ കാലവർഷം സജീവമാകും; ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഞായറഴ്ച്ചയോടെ  കാലവർഷം സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ സാധാരണ രീതിയിൽ മഴ തുടരും. നിർദേശത്തെ തുടർന്ന് ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

കേരളത്തിൽ കാലവര്‍ഷമെത്തി; 9 ജില്ലകളിൽ യെല്ലോ അലർട്ടും കോഴിക്കോട് ഓറഞ്ച് അലർട്ടും

ഒരാഴ്ച വൈകിയാണെങ്കിലും കാലവർഷം കേരളത്തിൽ എത്തിയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. നിലിവിൽ  കേരളത്തിലെ ഭൂരിഭാ​ഗം പ്രദേശങ്ങളിലും കാലവർഷമെത്തിയിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് മഴ വ്യാപിക്കും. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യും. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും, കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്ത് ജില്ലകളിലും മറ്റന്നാൾ ആറ് ജില്ലകളിലും യെല്ലോ…

Read More

മണ്‍സൂണില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് 4 ദിവസം വ്യാപകമായി ഇടിമിന്നല്‍, കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്നടക്കം അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി ജില്ലയിലാണ് യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തിയതിയാകട്ടെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ അലര്‍ട്ട്. അതേസമയം മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന…

Read More