പുരാവസ്തു തട്ടിപ്പുകേസ്; കെ. സുധാകരൻ രണ്ടാം പ്രതി, കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ രണ്ടാംപ്രതി. ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്നാം പ്രതി മുൻ കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ്.  മോൺസൺ മാവുങ്കൽ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, മോൺസൻറെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കൾ യഥാർത്ഥത്തിലുള്ളതാണെന്ന നിലയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം…

Read More

കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറിനിൽക്കാമെന്ന് കെ സുധാകരൻ

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ത​ട്ടി​പ്പ് കേ​സി​ലെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ ആ​വ​ശ്യ​മെ​ങ്കി​ൽ കെ​.പി.സി.സി ​പ്രസിഡന്റ് ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ൽ​ക്കു​മെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ൻ. അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടും. നി​ര​പ​രാ​ധി​യെ​ന്ന വി​ശ്വാ​സം ത​നി​ക്കു​ണ്ട്. കോ​ട​തി​യി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. ​ കെ സുധാകരന് മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു. 

Read More

സി.പി.എമ്മിന്റേത് അശ്ലീല സെക്രട്ടറി, സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ട്; രൂക്ഷവിമർശനവുമായി കെ സുധാകരൻ

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ആന്തൂരിൽ മരിച്ച പ്രവാസി വ്യവസായി സാജന്റെ ഭാര്യക്കെതിരെ പാർട്ടി മുഖപത്രം പ്രസിദ്ധീകരിച്ച വാർത്ത അടക്കം ഉന്നയിച്ചാണ് സുധാകരന്റെ വിമർശനം. ഞരമ്പുരോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, മാന്യമായി ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലും ഓർക്കണമെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തലച്ചോറിൽ അശ്ലീലം നിറച്ചൊരു തനി ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് വിചാരിച്ചിരുന്നില്ല. സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ…

Read More

മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പുകേസ്: ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി. എസ്പി സോജന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. പകരം കോട്ടയം എസ്പി കെ.എം.സാബു മാത്യുവിന് അന്വേഷണ ചുമതല നൽകി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. അന്വേഷണ സംഘത്തിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ഐജി ജി.ലക്ഷ്മൺ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ മോൻസനുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.

Read More