
ക്ലാസിക്കൽ കലയിൽ എന്നും ‘വെളുത്തവരുടെ’ കുത്തക; അരങ്ങുകൾ കീഴടക്കി സത്യഭാമയെപ്പോലുള്ളവർക്കു മറുപടി നൽകണമെന്ന് വെള്ളാപ്പള്ളി
കലാമേഖലയിൽ എക്കാലത്തും ‘വെളുത്തവരുടെ’ കുത്തകയായിരുന്നുവെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവിടെ സ്വന്തം മിടുക്കും അഭിനിവേശവും സമർപ്പണവും കൊണ്ടുമാത്രമാണ് കാക്കയെപ്പോലെയും അല്പം കുറഞ്ഞും നിറമുള്ള ചിലർ കടന്നുകയറിയിട്ടുള്ളത്. അവർക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടുന്ന പതിവുമില്ല. സംഘടനയുടെ പ്രസിദ്ധീകരണത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കലാമണ്ഡലം ഹൈദരലിയെന്ന വിശ്വപ്രസിദ്ധ കഥകളി സംഗീതജ്ഞൻ കലാമണ്ഡലത്തിൽനിന്നു നേരിട്ട വിവേചനങ്ങൾ പലവട്ടം പറഞ്ഞിട്ടുണ്ട്. അമ്പലവാസികളല്ലാത്ത മേളക്കാരും സോപാന സംഗീതജ്ഞരും ഇന്നും കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങൾക്കു പുറത്താണ് കലാവൈഭവം അവതരിപ്പിക്കുന്നത്. കലാവേദികൾ കറുത്തവരുടേതു…