കേരളത്തിൽ വീണ്ടും മങ്കി പോക്സ്; രോഗബാധ വിദേശത്ത് നിന്ന് എത്തിയ കാസർകോട് സ്വദേശിക്ക്

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ് ബാധ. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. മുൻപ് സംസ്ഥാനത്ത് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

Read More