ചൈനയിലെ ശ്വാസകോശരോഗ വ്യാപനം; ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാൻ സജ്ജമെന്ന് കേന്ദ്രം

ചൈനയിൽ ശ്വാസകോശരോഗം വ്യാപിക്കുന്ന പശ്ചാത്തലത്തെ സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്വാസകോശരോഗവും ഇൻഫ്‌ലുവൻസയും മൂലം ഇന്ത്യയിൽ അപകടസാഹചര്യം ഉണ്ടാകാനിടയില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ചൈനയിലെ കുട്ടികൾക്കിടയിൽ അജ്ഞാതമായ ശ്വാസകോശരോഗം വ്യാപിക്കുന്ന റിപ്പോർട്ടുകൾ കുത്തനെ ഉയരുന്നതായി വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പ്രസ്താവന. ഒക്ടോബർ മുതൽ ചൈനയിൽ വർധിച്ചുവരുന്ന H9N2 (Avian influenza virus) കേസുകളേക്കുറിച്ചും ആരോഗ്യമന്ത്രാലയം പ്രതിപാദിക്കുന്നുണ്ട്. മനുഷ്യരിൽ…

Read More

ബിബിസി ഓഫിസിലെ റെയ്ഡ്: സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് യുകെ സർക്കാർ

ബ്രിട്ടിഷ് മാധ്യമമായ ബിബിസിയുടെ ഇന്ത്യയിലെ ഓഫിസിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുകെ സർക്കാർ. സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർക്കാരിനു പുറമേ ബിബിസിയും നടപടികളോടു പ്രതികരിച്ചു. ഡൽഹി, മുംബൈ നഗരങ്ങളിലെ പരിശോധനകളോടു പൂർണമായും സഹകരിക്കുന്നതായി ബിബിസി അറിയിച്ചു. ട്വീറ്റിലൂടെയായിരുന്നു ബിബിസിയുടെ പ്രതികരണം. രാജ്യാന്തര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ ‘സർവേ’ നടത്തിയെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. റെയ്ഡല്ല, സർവെയാണ് നടത്തിയതെന്നാണ് നികുതി…

Read More