സിദ്ദീഖ് കൊലക്കേസ്; കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു, ഹണി ട്രാപ്പിൽ കുടുക്കി പ്രതികൾ പണം തട്ടിയെന്ന് കുറ്റപത്രം

വ്യവസായി ആയിരുന്ന സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു.കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.ഹണിട്രാപ്പിൽ അകപ്പെടുത്തിയാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. മുഹമ്മദ് ഷിബിൽ, ഫർഹാന എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഒന്നര ലക്ഷം രൂപയും കാറും പ്രതികൾ തട്ടിയെടുത്തതായും കുറ്റപത്രത്തിലുണ്ട് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൂന്നായി വെട്ടിമുറിച്ച…

Read More

മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല, ജുഡീഷ്യൽ അന്വേഷണം വേണം: കെ.സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്കു പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കു കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്നു മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന ആരോപണത്തിനു പിന്നാലെയാണു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മോൻസൻ മാവുങ്കലിന്റെ അടുത്തുനിന്നു ഞാൻ 10 ലക്ഷംവാങ്ങിയെന്ന് ആരോപിച്ചു വിജിലൻസ് അന്വേഷണം നടക്കുകയാണ്….

Read More

ടിക്കറ്റിൽ ക്രമക്കേട്; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു

ടിക്കറ്റിൽ ക്രമക്കേട് വരുത്തിയതിനെ തുടർന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു. കണ്ടക്ടർ എസ് ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്ആർടിസി വിജിലൻസ് വിഭാ​ഗം ഈ മാസം 27,813 ബസ്സുകളിലാണ് പരിശോധന നടത്തിയത്. 131 ക്രമക്കേടുകളാണ് കണ്ടെത്തിയത്. ജൂൺ മാസം 1 മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിലായാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെഎസ് 153…

Read More

മണിചെയിൻ മാതൃകയിൽ ലഹരിശൃംഖല; കൊച്ചിയിലെ വിതരണശൃംഖലയിൽ എസ്ഐയുടെ മകനും

മണിചെയിൻ മാതൃകയിൽ (മൾട്ടി ലവൽ മാർക്കറ്റിങ്) കേരളത്തിൽ ലഹരി വിൽപന വ്യാപിക്കുന്നതായി കേന്ദ്ര ലഹരിവിരുദ്ധ ഏജൻസിയായ നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തു. ഇത്തരം കേസുകൾ ശ്രദ്ധയിൽപെട്ടതായി സംസ്ഥാന എക്സൈസ് ഇന്റലിജൻസ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സ്ഥിരീകരിച്ചു. ലഹരിമരുന്നു വ്യാപനം തടയാൻ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ്–കസ്റ്റംസ് സംയുക്ത ഓപ്പറേഷനും നടപടി തുടങ്ങി.  ശൃംഖലയുടെ പ്രവർത്തനരീതി ഇങ്ങനെ: ലഹരി ആവശ്യമുള്ള, എന്നാൽ വാങ്ങാൻ പണമില്ലാത്ത ഒരാൾ സമീപിച്ചാൽ ആ…

Read More

മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങൾക്കിനി പിടി വീഴും

മാലിന്യം വലിച്ചെറിയുന്ന കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ ഹൈക്കോടതിയുടെ അറിവില്ലാതെ വിട്ടു നൽകരുതെന്നാണ് നിലവിൽ വന്നിരിക്കുന്ന നിർദ്ദേശം. നിസാര തുക പിഴ ഈടാക്കി വിട്ടു നൽകുന്നതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഭാ​ഗത്തു നിന്നും ഇത്തരത്തിൽ ഒരു നിർദ്ദേശം വന്നിരിക്കുന്നത്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് 250 രൂപ പിഴ ഈടാക്കി വിട്ടു നൽകിയതു കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പത്തുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾ തുച്ഛമായ തുക ഈടാക്കി വിട്ടു നൽകുന്നത് ഉചിതമല്ലെന്ന് ആക്ടിംഗ്…

Read More

ചിലർ സിനിമാരംഗത്തെത്തുന്നത് കള്ളപ്പണം ചെലവാക്കാൻ: ജി. സുധാകരൻ

മലയാളസിനിമാമേഖലയ്ക്ക് ബൗദ്ധികമായി വഴികാട്ടാനാളില്ലെന്ന് മുൻമന്ത്രി ജി. സുധാകരൻ. കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്കു വരുന്നത്. ഈ മേഖലയിൽ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആർക്കുമറിയില്ല. നടീനടന്മാർ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. ജോൺ എബ്രഹാം സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിലിപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുരശക്തികൾ ജയിച്ചു കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന തരത്തിലുള്ളവ. ചെലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം. സമൂഹത്തിന്റെ ക്രിയാത്മകവും…

Read More

ചിലർ സിനിമാരംഗത്തെത്തുന്നത് കള്ളപ്പണം ചെലവാക്കാൻ: ജി. സുധാകരൻ

മലയാളസിനിമാമേഖലയ്ക്ക് ബൗദ്ധികമായി വഴികാട്ടാനാളില്ലെന്ന് മുൻമന്ത്രി ജി. സുധാകരൻ. കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്കു വരുന്നത്. ഈ മേഖലയിൽ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആർക്കുമറിയില്ല. നടീനടന്മാർ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. ജോൺ എബ്രഹാം സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിലിപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുരശക്തികൾ ജയിച്ചു കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന തരത്തിലുള്ളവ. ചെലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം. സമൂഹത്തിന്റെ ക്രിയാത്മകവും…

Read More