
വ്യാജ വെബ്സൈറ്റുകൾ നിർമിച്ച് പണം തട്ടിപ്പ്, ജാഗ്രതൈ !!!
വ്യാജ സൈറ്റുകൾ നിർമിച്ച് പണം തട്ടുന്ന സംഘത്തിന്റെ കെണിയിൽ പെട്ട് മലയാളി യുവാവിന് നഷ്ടമായത് ആയിരം ദിർഹം. ഹാഫിലാത്ത് കാർഡ് റീചാർജ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വ്യാജ വെബ്സൈറ്റിലൂടെ പണം നഷ്ടമായത്. കെട്ടിലും മട്ടിലും ഹാഫിലാത്ത് സൈറ്റിന്റെ അതേ രൂപത്തിലായിരുന്നു വ്യാജൻ എന്നതിനാൽ തിരിച്ചറിയാനായില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. സൈറ്റിൽ ബാങ്ക് കാർഡ് വിവരങ്ങൾ നൽകിയ ഉടനെ മൊബൈലിൽ ഒ.ടി.പി വന്നു. ആദ്യം 3300 ദിർഹം പിൻവലിക്കാൻ ശ്രമിക്കുകയും അക്കൗണ്ടിൽ മതിയായ തുകയില്ലാത്തതിനാൽ ആ ശ്രമം വിഫലമാവുകയും പിന്നീട് നിമിഷങ്ങൾക്കകം…