ഫേസ്ബുക്ക് ഉപയോഗിച്ച് ഇനി വരുമാനവും കണ്ടെത്താം; എങ്ങനെയാണ് ഫേസ്ബുക്ക് വരുമാനം നല്‍കുന്നത് എന്ന് അറിയാം

വെറുതെ ഇരുന്ന് ഫോണില്‍ ഫേസ്ബുക്കും കണ്ടിരിക്കുകയാണ് എന്ന ചീത്തപ്പേര് പലര്‍ക്കും കിട്ടാറുണ്ട്. ഫോണ്‍ ഒന്ന് എടുത്ത് നോക്കിയാല്‍ വരും വീട്ടുകാരുടെ ഇത്തരത്തിലുള്ള കമന്റുകള്‍. പുറത്ത് പോയി ജോലി ചെയ്ത് സമ്പാദിക്കേണ്ട സമയത്ത് ഇത്തരത്തില്‍ വെറുതെ ഇരുന്ന് ഫേസ്ബുക്ക് നോക്കുകയാണോ എന്ന് പലരും ചോദിക്കാറുള്ള ചോദ്യമാണ്. എന്നാല്‍ ഇനി ഇതുപോലുള്ള ചോദ്യങ്ങളെ നിങ്ങള്‍ക്ക് ധൈര്യമായി നേരിടാം. കാരണം ഫേസ്ബുക്ക് വഴിയും ഇനി പണം സമ്പാദിക്കാം എന്ന് അവരോട് പറയുക. എങ്ങനെയാണ് ഫേസ്ബുക്ക് വരുമാനം നല്‍കുന്നത്? ഫെയ്‌സ്ബുക്കിലെ അക്കൗണ്ട് ആദ്യം…

Read More

കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി; ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകും

കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി ഹൈക്കോടതി അറിയിച്ചു. ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകുമെന്ന് എൻഫോഴ്സ്മെൻ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കുറ്റപത്രം നൽകാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു. അന്വേഷണം വേഗത്തിൽ തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കൊടകര കുഴൽപ്പണ കേസിലെ സാക്ഷി നൽകിയ ഈ ഹർജിയും ഹൈക്കോടതി തീർപ്പാക്കി. കൊടകര കുഴൽപ്പണക്കേസിലെ പണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇഡി അന്വേഷിച്ചില്ലെന്നാണ് വ്യക്തമാകുന്നത്, കവർച്ചയ്ക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെ പറ്റിയാണ് ഇ ഡി അന്വേഷിച്ചതെന്നാണ്…

Read More

‘കേസ് പിണറായിയെ വിമർശിച്ചതിലുള്ള വേട്ടയാടൽ’; ആലുവയിലെ ഭൂമി പണം നൽകി വാങ്ങിയതെന്ന് പി.വി അൻവർ

ആലുവയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പി വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിലുള്ള വേട്ടയാടലാണിത്. വിജിലൻസ് അന്വേഷണം നടക്കട്ടെ. ആരോപണം അടിസ്ഥാനരഹിതമാണ്. പണം നൽകി വാങ്ങിയ സ്ഥലമാണ്. അവിടെയുള്ള കെട്ടിടം ആര് വിചാരിച്ചാലും പൊളിച്ച് നീക്കാൻ കഴിയില്ല. ഇതെല്ലാം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എന്തിനാണ് ബ്രൂവറിയെന്ന് അദ്ദേഹം ചോദിച്ചു. നാടാകെ മയക്ക് മരുന്നാണ്. ആരാണ് ഇതിനെ എതിർക്കേണ്ടതെന്ന് ചോദിച്ച അദ്ദേഹം എല്ലാത്തിൻ്റെയും പിന്നിൽ അഴിമതിയാണെന്നും കുറ്റപ്പെടുത്തി. പാലക്കാട് ബ്രൂവറി…

Read More

‘പാലക്കാട് തെരഞ്ഞെടുപ്പിൽ ഒയാസിസ് കമ്പനി സിപിഎമ്മിന് പണം നൽകി’: രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് തെരഞ്ഞെടുപ്പിൽ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാർട്ണർ ആയിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് തെരഞ്ഞെടുപ്പിൽ സിപിഎം പാലക്കാട് ചെലവഴിച്ചത് ഒയാസിസിൻ്റെ പണമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പണം ഇറക്കിയതിന്റെ നന്ദി ആണ് ബ്രൂവവറി കരാർ. സകല…

Read More

കോഴിക്കോട് പുനർവിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടി ; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവരാണ് നടക്കാവ് പൊലീസിന്‍റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി ഇഷാനയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ യുവതിയുടെ കൂട്ടാളികളാണ് ഇപ്പോൾ പിടിയിലായത്. ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് അഞ്ച് ലക്ഷത്തിലധികം രൂപയാണ്. തിരുവനന്തപുരം ജില്ലക്കാരനായ ഡോക്ടറാണ് പരാതിക്കാരൻ. പുനർ വിവാഹത്തിനായി ഡോക്ടർ പത്രത്തിൽ പരസ്യം നൽകി. ഈ…

Read More

ഡിജിറ്റൽ അറസ്റ്റിലൂടെ കോടികളുടെ തട്ടിപ്പ് ; കൊച്ചിയിൽ രണ്ടു മലയാളികള്‍ അറസ്റ്റിൽ

ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് കൊച്ചി സൈബര്‍ പൊലീസ്. മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശി മുഹമ്മദ് മുഹ്സിൽ, കെപി മിസ്ഹാബ് എന്നിവരാണ് പിടിയിലായത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാലു കോടി രൂപയാണ് ഇവര്‍ കാക്കനാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കാക്കനാട് സ്വദേശിയുടെ പരാതിയിൽ സൈബര്‍ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പൊലീസ് എന്ന വ്യാജേന…

Read More

കൊടകര കുഴൽപ്പണ കേസ്; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം: തുടരന്വേഷണത്തിന് അനുമതി നൽകി കോടതി

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ  സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. കൊടകരയിൽ വെച്ച് പണം കവർച്ച ചെയ്യപ്പെട്ട കേസാണ് കൊടകര കുഴൽപ്പണ കേസ്. കേസിൽ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നത്. അതിൽ ബിജെപി നേതാക്കൾ…

Read More

സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി ; മാനേജിംഗ് ഡയറക്ടർ അറസ്റ്റിൽ

സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അറസ്റ്റ്. ആൻവി സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ തിരുവനന്തപുരം നെയ്യാറ്റിൻകര കട്ടച്ചാൽ കുഴിയിൽ, വി.എസ് നിവാസിൽ വിപിൻ വി.എസ് (40) എന്നയാളെയാണ് തട്ടിപ്പ് നടത്തിയെന്ന കേസിൽ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഫ്രാഞ്ചൈസി തുടങ്ങാം എന്ന് തെറ്റിദ്ധരിപ്പിച്ച് മുട്ടാർ സ്വദേശിയുടെ കയ്യിൽ നിന്നും പത്തുലക്ഷം രൂപ കൈപ്പറ്റിയതിനുശേഷം തട്ടിപ്പ് നടത്തിയ കേസിലാണ്…

Read More

യുവാവിനെ ആക്രമിച്ച് പണം തട്ടി ; യുവതി അടക്കം 2 പേർ പിടിയിൽ

കൊല്ലം പുനലൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്. ജ്വല്ലറിയിൽവെച്ചാണ് കാവാലം സ്വദേശി കുഞ്ഞുമോളെയും ഡ്രൈവറായ പോത്തൻകോട് സ്വദേശി നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ ഗിരീഷിനെ കൊല്ലം പുനലൂരിൽ എത്തിച്ചു. തുടർന്ന് കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാർ എന്നയാളുമായി…

Read More

കൊടകരക്കേസിന്റെ ജാള്യത മറയ്ക്കാനുള്ള തിരക്കഥ; ബാ​ഗിൽ പണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് സതീശൻ

പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബാ​ഗിൽ പണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സതീശൻ ചോദിച്ചു. റെയ്ഡിന് പിന്നിൽ ബിജെപി സിപിഎം ഒത്തുകളിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ എന്ന് ചോ​ദിച്ച സതീശൻ കൊടകരക്കേസിന്റെ ജാള്യത മറയ്ക്കാനുള്ള തിരക്കഥയാണെന്നുംകൂട്ടിച്ചേർത്തു. എംബി രാജേഷും അളിയനും തോന്ന്യവാസം കാണിച്ചു. രാജേഷിനെക്കൊണ്ട് ഉത്തരം പറയിക്കുമെന്നും വെറുതെ വിടില്ലെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയില്‍ പ്രതികരിച്ചു.   

Read More