
മോമോസ് കഴിച്ചതിന് പിന്നാലെ 33-കാരി മരിച്ചു; 15 പേർ ആശുപത്രിയിൽ
ഹൈദരാബാദിൽ മോമോസ് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. രേഷ്മ ബീഗം (33) ആണ് മരിച്ചത്. ഇതേ കടയിൽ നിന്ന് മോമോസ് കഴിച്ച രേഷ്മയുടെ രണ്ട് കുട്ടികൾ ഉൾപ്പെടെ 15 പേർ ചികിത്സയിലാണ്. ബൻജാര ഹിൽസിന് സമീപമുള്ള നന്ദി നഗറിലെ തെരുവുകച്ചവടക്കാരനിൽ നിന്നാണ് രേഷ്മയും കുട്ടികളും മോമോസ് വാങ്ങിക്കഴിച്ചത്. കഴിച്ചതിന് ശേഷം രേഷ്മയ്ക്ക് ഛർദ്ദിയും വയറിളക്കവും വയറുവേദനയും ഉണ്ടായി. ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇവരുടെ കുട്ടികൾ ചികിത്സയിലാണ്. രേഷ്മയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന്…