ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരം: ഡൽഹി ഹൈക്കോടതി

ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ഡൽഹി ഹൈക്കോടതി. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പീഡന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വരണ കാന്ത ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തായ പ്രതി പരാതിക്കാരിയായ പെൺകുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും പ്രതിയും തമ്മിൽ കാലങ്ങളായുള്ള സൗഹൃദ ബന്ധമാണുള്ളത്….

Read More

സുലു ഇത്തയുടെ ഫോട്ടോസാണ് ഫോണ്‍ നിറയെ, ഇപ്പോഴും പ്രേമത്തിലാണെന്നാണ് മമ്മൂക്ക പറയുക; ആസിഫ് അലി

പുതിയ സിനിമയായ രേഖാചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് നടന്‍ ആസിഫ് അലി സംസാരിച്ചിരുന്നു. മമ്മൂക്കയോട് തനിക്കുള്ള ആരാധന എത്രത്തോളം ഉണ്ട് എന്നതിനെ കുറിച്ചാണ് ആസിഫ് പറഞ്ഞത്. ഓരോ തവണ കാണുമ്പോഴും മമ്മൂക്ക തന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മനുഷ്യനാണെന്നാണ് ആസിഫ് പറയുന്നത്. മാത്രമല്ല ഭാര്യ സുല്‍ഫത്തുമായി അദ്ദേഹം ഇപ്പോഴും പ്രേമത്തിലാണെന്നും തന്നോട് പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് മമ്മൂട്ടിയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പങ്കുവെച്ചത്. ‘മമ്മൂക്കയുടെ ഫോണിലേക്ക് ഞാന്‍ ഇങ്ങനെ നോക്കിയിരിക്കുന്ന ഒരു…

Read More

ഓണത്തിന് അമ്മമ്മയുടെ സ്പെഷൽ പായസം ഉണ്ടാകും… അടിപൊളി: അനശ്വര രാജൻ

യുവതാരം അനശ്വര രാജൻ കുട്ടിക്കാലത്തെ ഓണാഘോഷങ്ങളും കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങളും പങ്കുവയ്ക്കുകയാണ്: “കണ്ണൂർ ആലക്കാട് കോറത്താണ് ജനിച്ചതും വളർന്നതും. പക്കാ നാട്ടിൻപുറം. കുട്ടിക്കാലത്തെ ഓർമകൾ ഒരുപാടുണ്ട്. കുളത്തിൽ കുളിക്കാൻ പോകും. സന്ധ്യയായാലും ഞങ്ങൾ തിരിച്ചുകയറില്ല. അപ്പോൾ അമ്മ വടിയെടുത്തുവരും. മഴയത്തും മണ്ണിലും കളിച്ചിട്ടുണ്ട്. ഊഞ്ഞാലാടും. എത്രയോ തവണ ഊഞ്ഞാലിൽ നിന്ന് വീണിട്ടുണ്ട്. നാട്ടിൽ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാൻ കോണ്‍മെന്‍റ് സ്കൂളിലാണ് പഠിച്ചത്. അതുകൊണ്ട് സ്കൂളിൽ വലിയ ഓർമകളൊന്നുമില്ല. നല്ല ഓർമകൾ എന്‍റെ നാട്ടിൽത്തന്നെയാണ്. ഓണത്തിനു പൂപറിക്കാൻ ഞങ്ങൾ ഒരു…

Read More