
‘ഇന്ത്യൻ പുരുഷന്മാരിൽ എന്തോ കുഴപ്പമുണ്ട്, ഇത് ശരിയല്ലെന്ന് കേരളം പറഞ്ഞു, അതിൽ അഭിമാനിക്കുന്നു’; തരൂർ
മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ വെളിപ്പെടുത്തലുകളിൽ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. കുറ്റാരോപിതരും അല്ലാത്തവരുമായവർ സ്ഥാനം രാജിവച്ചതു ധാർമിക ഉത്തരവാദിത്തം മാത്രമല്ലെന്നു തരൂർ അഭിപ്രായപ്പെട്ടു. ഇങ്ങനെയെല്ലാം സംഭവിക്കുന്ന സംവിധാനത്തിന്റെ തലപ്പത്തായിരുന്നു ഇവരെന്നതു കൊണ്ടു കൂടിയാണു രാജി. താരസംഘടന ‘അമ്മ’ നേതൃത്വത്തിന്റെ കൂട്ടരാജിയുടെ പശ്ചാത്തലത്തിൽ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു തരൂർ. ‘മലയാള സിനിമയിലെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഞാൻ നിരാശനാണ്. ഇപ്പോഴത്തെ മീ ടൂ തരംഗത്തിന് നേതൃത്വം നൽകുന്നതു കേരളമാണെന്നതിൽ അഭിമാനിക്കുന്നു. ആരോപണങ്ങളെ…