
പെൺകുട്ടിയെ ശല്യം ചെയ്തിതിനെ ചോദ്യം ചെയ്തു; പെൺകുട്ടിയുടെ വീട് തീയിട്ട് നശിപ്പിച്ച് യുവാവ്
എറണാകുളം കോതമംഗലത്ത് പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനോട് ഇതേ പറ്റി ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ വീട് തീയിട്ട് നശിപ്പിച്ചു.സംഭവത്തിൽ പൈങ്ങോട്ടൂർ സ്വദേശി ബേസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് തൃക്കേപ്പടിയിലെ ശിവന്‍റെ വീടിനാണ് യുവാവ് തീയിട്ടത്. ആക്രമണ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് കൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. വീടിന്‍റെ പിൻഭാഗത്തെ പൂട്ട് പൊളിച്ച് അകത്തു കയറിയ ബേസിൽ വീടിന് തീവെയ്ക്കുകയായിരുന്നു. ബന്ധു വീട്ടിൽ വിവാഹ ചടങ്ങിന് പോയതിനാൽ വീട്ടിൽ…