സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം: 3 പേർ അറസ്റ്റിൽ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം. ആശുപത്രിയിലെ  ഡോക്ടർ അടക്കമുള്ള സംഘമാണ് കൂട്ടബലാത്സംഗത്തിനു ശ്രമിച്ചത്. ബലാത്സംഗ ശ്രമത്തിൽനിന്നു രക്ഷപ്പെട്ട നഴ്സ്, ഡോക്ടറുടെ ലൈംഗികാവയവം ബ്ലേഡ് ഉപയോഗിച്ചു ഛേദിച്ചു. സമസ്തിപുർ ജില്ലയിലെ മുസ്‌റിഘാരരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാപുരിലുള്ള ആർബിഎസ് ഹെൽത് കെയർ സെന്ററിലാണു സംഭവം. ജോലി പൂർത്തിയാക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, ആശുപത്രി നടത്തിപ്പുകാരൻകൂടിയായ ഡോക്ടർ സഞ്ജയ് കുമാറും മറ്റു രണ്ടു പേരുംകൂടി മദ്യപിച്ചെത്തിയത്. സ്ഥലത്തെത്തിയ ഇവർ നഴ്സിനെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവരിൽനിന്നു കുതറിയോടിയ നഴ്സ്…

Read More

സ്വന്തം പെൺമക്കളെ പീഡിപ്പിച്ച അച്ഛന് 123 വർഷം തടവ്; സംഭവം മലപ്പുറം മഞ്ചേരിയിൽ

മലപ്പുറം മഞ്ചേരിയിൽ പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 123 വര്‍ഷം തടവ്. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെ പീഡനത്തിന് ഇരയാക്കിയ കേസിലായിരുന്നു ശിക്ഷാവിധി. മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലായാണ് 123 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 8.5 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. 2021-22 കാലഘട്ടത്തിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 123 വർഷത്തെ തടവ് ഒന്നിച്ച് അനുഭവിക്കുമ്പോൾ 40 വർഷത്തെ തടവാണുണ്ടാകുക. ഇത് കൂടാതെ…

Read More

ട്രെയിനിൽ യുവതിക്ക് നേരെ പീഡനശ്രമം: പൊലീസുകാരൻ അറസ്റ്റിൽ

ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. താംബരം സ്റ്റേഷനിലെ കോൺസ്റ്റബിളായ കരുണാകരനാണ് അറസ്റ്റിലായത്. ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ കോടമ്പാക്കം സ്വദേശിനിയാണ് പരാതി നൽകിയത്. കഴിഞ്ഞ പതിനാലിന് ഫസ്റ്റ് ക്ലാസ് കോച്ചിൽ താംബരത്തേക്ക് യുവതി യാത്രചെയ്യുമ്പോൾ പൊലീസുകാരൻ നഗ്‌നതാ പ്രദർശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതെല്ലാം യുവതി മൊബൈലിൽ പകർത്തി. ഇതുകണ്ട കരുണാകരൻ താൻ പൊലീസുകാരനാണെന്നും കഴിയുന്നതെല്ലാം ചെയ്യാനും യുവതിയെ വെല്ലുവിളിച്ചു. കുറച്ചുകഴിഞ്ഞ് ട്രെയിനിൽ നിന്ന് ചാടിയിറങ്ങിപ്പോവുകയും ചെയ്തു. താംബരം സ്റ്റേഷനിൽ ഇറങ്ങിയ യുവതി അവിടെയുണ്ടായിരുന്ന…

Read More

കോഴിക്കോട് പ്ലസ് ടു വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരൻ കസ്റ്റഡിയിൽ

കോഴിക്കോട് താമരശേരയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. വീട്ടിൽവച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്നു പെൺകുട്ടി പരാതി നൽകി.  രണ്ടു വർഷത്തോളമായി പെൺകുട്ടി നിരന്തരമായി പീഡനത്തിന് ഇരായായിട്ടുണ്ടെന്നാണ് മൊഴിയിൽനിന്ന് പൊലീസിനു വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തിനോടു പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന വിവരം പങ്കുവച്ചിരുന്നു. ഈ സുഹൃത്ത് പിന്നീട് സ്‌കൂൾ അധികൃതരെ വിവരം ധരിപ്പിച്ചു. സ്‌കൂൾ അധികൃതർ പെൺകുട്ടിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പെൺകുട്ടി എല്ലാ വിവരവും തുറന്നു…

Read More