
ഒമാനിലെ അസ്ഥിര കാലാവസ്ഥ; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ടാണ് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകിയത്. ഇതിന്റെ ഭാഗമായി പുറംതൊഴിലിടങ്ങളിലെ ജോലികൾ താത്കാലികമായി നിർത്തിവെക്കാൻ തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തൊഴിൽ സംബന്ധമായ തീർത്തും അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും മാറ്റിവെക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. Urgent Alert for Business Owners pic.twitter.com/gGIwSWeSDk — وزارة العمل -سلطنة عُمان (@Labour_OMAN) March 8, 2024 ഇതുമായി…