ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പം; സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തിരേഖപ്പെടുത്തുന്നു: എ.സി മൊയ്‌ദീൻ

ഇടതുപക്ഷ മുന്നണി സർക്കാരിനെതിരായ പൊതുവികാരമുണ്ടെന്നും അത് യുഡിഎഫ് വോട്ടാക്കി മാറ്റുമെന്ന പ്രചരണവേലയൊക്കെ തള്ളികളഞ്ഞ് ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പമാണെന്ന് മുൻമന്ത്രി എ.സി മൊയ്‌ദീൻ. ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തിരേഖപ്പെടുത്തുന്നു എന്നാണ് ഇതുവരെ എത്തിയ വോട്ടിങ് സൂചിപ്പിക്കുന്നത്. ഇതുവരെ വോട്ടെണ്ണിയ എല്ലാ റൗണ്ടിലും ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥി യു.ആർ പ്രദീപ് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളുമായി ഇ ഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ് നല്‍കി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീൻ സ്വത്ത്‌ വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോള്‍ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ…

Read More