എന്റെ അച്ഛനായി സത്യന്‍മാഷ് അഭിനയിച്ചിരുന്നെങ്കില്‍, അപൂര്‍വമായ ഭാഗ്യമാകുമായിരുന്നു: മോഹന്‍ലാല്‍

അനശ്വര സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങള്‍ക്ക് മലയാളചിത്രങ്ങളില്‍ ജീവന്‍ നല്‍കാനുള്ള ഭാഗ്യം മധുവിനെന്നപോലെ സത്യനും ലഭിച്ചിട്ടുണ്ട്. ‘നീലക്കുയിലി’ലെ ശ്രീധരന്‍മാസ്റ്റര്‍, ‘ഓടയില്‍നിന്നി’ലെ പപ്പു, ‘ചെമ്മീനി’ലെ പളനി, ‘മുടിയനായ പുത്രനി’ലെ രാജന്‍, ‘വാഴ്‌വേമായ’ത്തിലെ സുധീന്ദ്രന്‍, ‘യക്ഷി’യിലെ പ്രൊഫ. ശ്രീനി, ‘അശ്വമേധ’ത്തിലെ ഡോക്ടര്‍, ‘കടല്‍പ്പാല’ത്തിലെ ഡബിള്‍ റോള്‍, ‘അനുഭവങ്ങള്‍ പാളിച്ചകളി’ലെ ചെല്ലപ്പന്‍…! ഇതെല്ലാം മലയാളികള്‍ ആഘോഷിച്ച സിനിമകളുമാണ്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ അനശ്വരനടന്‍ സത്യന്‍മാഷിനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ ചലച്ചിത്രലോകം ഏറ്റെടുത്തു. പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട,് എന്തുമാത്രം സൗഭാഗ്യങ്ങളാണ് സിനിമയും ജീവിതവും എനിക്കു നല്‍കിയത്. മലയാളത്തിലെ…

Read More

‘ലാലേ, നമുക്ക് നോക്കാം’ എന്ന് മാഷ് പറയുമ്പോള്‍ ആ ആവേശത്തിലേക്ക് നമ്മളും അറിയാതെ ഒഴുകിയെത്തും: മോഹന്‍ലാല്‍

മലയാളികളെ വിസ്മയിപ്പിച്ച സംവിധായകരിലൊരാളാണ് എ. വിന്‍സന്റ്. ഭാര്‍ഗവിനിലയം, മുറപ്പെണ്ണ്, നഗരമേ നന്ദി, തുലാഭാരം, പൊന്നും പൂവും തീരം തേടുന്ന തിര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇക്കൂട്ടത്തിലെ മറ്റൊരു ഹിറ്റ് ചിത്രമാണ് ശ്രീകൃഷ്ണപരന്ത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഹൊറര്‍ വിസ്മയം പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ്. എ. വിന്‍സന്റിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ മലയാളസിനിമയിലെ ചരിത്രത്തിന്റെ രേഖപ്പെടുത്തലാണ്.  മോഹന്‍ലാലിന് എന്റെ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ’- എന്ന് സംവിധായകന്‍ വിന്‍സന്റ് മാഷ് പറയാറുണ്ടായിരുന്നു. ‘ശ്രീകൃഷ്ണപ്പരുന്ത്’ , വിന്‍സന്റ്…

Read More

മോഹൻലാൽ ഇങ്ങനെ ആയതിൽ പ്രയാസമുണ്ട്, ക്ലാസ്സ് ചിത്രങ്ങൾ ചെയ്യേണ്ട നടനാണ്; ആർ സുകുമാരൻ

മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് ആർ സുകുമാരൻ. മൂന്ന് സിനിമകളെ ഒരുക്കിയിട്ടുള്ളുവെങ്കിലും അതിലൂടെ തന്നെ അറിയപ്പെടുന്ന സംവിധായകനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് സിനിമകളായ പാദമുദ്രയും രാജശിൽപിയും സംവിധാനം ചെയ്തത് ആർ സുകുമാരനാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ആർ സുകുമാരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.  മറ്റു നടന്മാരിൽ നിന്നും മോഹൻലാലിനു ഉള്ള പ്രത്യേകത അയാൾ ആ കഥാപാത്രമായി മാറുമെന്ന് പറയുകയാണ് സുകുമാരൻ. കാലങ്ങൾക്കപ്പുറം മോഹൻലാൽ ഒരു വലിയ താരമായി വളർന്നപ്പോൾ ഉള്ള മാറ്റങ്ങളും…

Read More

മോഹൻലാൽ പെർഫെക്ട് ഡ്രൈവറാണ്, അന്ന് ഡ്രൈവിങ് കണ്ട് അന്തംവിട്ടു; മണിയൻപിള്ള രാജു

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയൻപിള്ള രാജു. വർഷങ്ങളായി സിനിമയിൽ തുടരുന്ന അദ്ദേഹത്തിന് സിനിമയിൽ നിന്നും നിരവധി സൗഹൃദങ്ങളുമുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മണിയൻപിള്ള രാജു. ഇതിൽ മോഹൻലാലുമായി സിനിമയിൽ എത്തുന്നതിന് മുന്നേയുള്ള സൗഹൃദമാണ് നടന്റെത്. സ്‌കൂൾ കാലഘട്ടത്തിൽ മോഹൻലാലിനെ ആദ്യമായി നാടകത്തിൽ അഭിനയിപ്പിച്ചത് മണിയൻപിള്ള രാജുവാണ്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും ആ സൗഹൃദം തുടർന്നു നിരവധി…

Read More

മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ്: വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ ആറുമാസത്തേക്ക് വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ആനക്കൊമ്പ് കേസിലെ വിചാരണക്കായി മോഹൻലാൽ അടക്കമുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ടു ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് കോടതി സ്റ്റേ ചെയ്തത്. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ, പൊതുതാത്‌പര്യത്തിന് വിരുദ്ധമാണെന്ന് കണ്ട് കോടതി തള്ളിയിരുന്നു. മോഹൻലാലിന്റെ എറണാകുളത്തെ വീട്ടിൽ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് 2011-ലാണ് ആദായനികതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറി….

Read More

സിനിമയിലെ എൻറെ ആദ്യത്തെ അമ്മ; സുകുമാരിയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്

ആക്ഷനും കട്ടിനുമിടയിലുള്ള ആ ചെറിയ ലൈഫ് സ്പാനിൽ അമ്മയും മകനുമായി അഭിനയിക്കുകയും വീണ്ടും ആ അമ്മ മകനു സ്നേഹം വിളമ്പിക്കൊടുക്കുകയും ചെയ്യുക. അങ്ങനെയൊരു സ്നേഹം മോഹൻലാലിൽ നിറച്ച നടിയായിരുന്നു മലയാളികളുടെ മനസിൽ എന്നുമുള്ള സുകുമാരി. സുകുമാരിയെ ആദ്യം കണ്ട നിമിഷം തനിന്നും ഓർക്കുന്നുവെന്ന് മോഹൻലാൽ. എൻറെ രണ്ടാമത്തെ ചിത്രമായ ‘സഞ്ചാരി’യിലായിരുന്നു ഞങ്ങൾ ആദ്യമൊന്നിച്ചത്. ആ സിനിമയിൽ എൻറെ അമ്മവേഷമായിരുന്നു ചേച്ചിക്ക്. സിനിമയിലെ എൻറെ ആദ്യത്തെ അമ്മ. ക്യാമറക്കു മുന്നിൽ നിന്നു ഞാനാദ്യമായി ‘അമ്മേ’ എന്നു വിളിച്ചതു ചേച്ചിയെയാണ്….

Read More

എന്നെയും മോഹന്‍ലാലിനെയും തെറ്റിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്- എം.ജി. ശ്രീകുമാര്‍

സംഗീതലോകത്ത് വ്യത്യസ്തമായ ശൈലിയും ശബ്ദവും കേള്‍പ്പിച്ച മലയാളക്കരയുടെ ജനപ്രിയ ഗായകനാണ് എം.ജി. ശ്രീകുമാര്‍. പാടാന്‍ കഴിയുക എന്നത് ഈശ്വരാനുഗ്രഹമായി കാണുന്ന എംജി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്ര ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍, ആല്‍ബം തുടങ്ങിയവയൊക്കെയായി ആയിരക്കണക്കിന് ഗാനങ്ങള്‍ പാടി. മോഹന്‍ലാലുമായുള്ള സൗഹൃദത്തിലെ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് എംജി. മോഹന്‍ലാലിന്റെയും എന്റെയും ജന്മനക്ഷത്രം രേവതിയാണ്. ജനനത്തീയതിയും അടുത്തടുത്താണ്. എന്റേത് മേയ് 24, ലാലിന്റേത് മേയ് 25. ആത്മാര്‍ഥസുഹൃത്തുക്കള്‍ ആണെങ്കിലും ഞങ്ങള്‍ക്കിടയില്‍ കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്….

Read More

വില്ലന്മാരുടെ വില്ലന്‍ ജോസ് പ്രകാശ് ഒടുവിലത്തെ കൂടിക്കാഴ്ചയില്‍ മോഹന്‍ലാലിനോടു പറഞ്ഞത്, എന്തായിരുന്നു…

ജോസ്പ്രകാശ് നടനെന്നതിനപ്പുറം വലിയൊരു മനുഷ്യനായിരുന്നുവെന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. ഒരുപാട് നന്മകളുള്ള വ്യക്തിയായിരുന്നു. പ്രേക്ഷകരുടെ വെറുപ്പും വിദ്വേഷവും പിടിച്ചു പറ്റുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ഒരുപാടൊരുപാട് പരുക്കന്‍ പ്രതലങ്ങളിലൂടെ കടന്നുപോയ ഒന്നായിരുന്നു ജോസ്പ്രകാശ് സാറിന്റ ജീവിതം. ഒടുവില്‍ കാണുമ്പോഴും സാര്‍ പറഞ്ഞു:”ലാല്‍….ഇങ്ങനെയൊക്കെയാണ് ജീവിതം. ഏറിയാല്‍, എണ്‍പതോ തൊണ്ണൂറോ വര്‍ഷങ്ങള്‍ അത്രയൊക്കയേ മനുഷ്യന് ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയൂ. അതിനിടയില്‍ മത്സരങ്ങള്‍, വിദ്വേഷങ്ങള്‍ ഒന്നിനും ഒരര്‍ത്ഥവുമില്ല.” ജീവിതത്തെ ശരിക്കും പഠിച്ചിരുന്നു ജോസ്പ്രകാശ് സാര്‍. പ്രമേഹം മൂര്‍ച്ഛിച്ച് അദ്ദേഹത്തിന്റെ…

Read More

മോഹൻലാൽ ആരാധകർക്ക് “മലൈക്കോട്ടൈ വാലിബൻ ലൈഫ് ടൈം സമ്മാനം”; സ്വന്തമാക്കാൻ അവസരമൊരുക്കി അണിയറപ്രവർത്തകർ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്രെൻഡിങ് ആയതിനു പിന്നാലെ ആരാധകർക്ക് സ്പെഷ്യൽ സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ബിഗ് ബഡ്ജറ്റഡ് ചിത്രമായി ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ മെറ്റൽ പോസ്റ്ററുകൾ ആണ് ലേലത്തിലൂടെ ഫാൻസിനു സ്വന്തമാക്കാൻ സാധിക്കുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷൻ ഔദ്യോഗികമായി…

Read More

രജനികാന്തിന്റെ സിനിമയില്‍ എനിക്കായി വില്ലന്‍ വേഷം ഉണ്ടായിരുന്നു; മോഹന്‍ലാല്‍

രജനികാന്ത് എന്ന നടനെക്കുറിച്ച് ഞാന്‍ കേട്ടുതുടങ്ങുന്ന കാലം മുതല്‍ വളരെ സ്റ്റൈലൈസ്ഡ് ആയ അദ്ദേഹത്തിന്റെ ഒരു ചിത്രമാണ് മനസില്‍ തെളിയുന്നതെന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. കോളേജ് പഠനകാലത്ത് രജനികാന്തിന്റെ നിരവധി ചിത്രങ്ങള്‍ ഞാന്‍ ആവേശത്തോടെ കണ്ടിട്ടുണ്ട്. ചെന്നൈയിലെ വീനസ് സ്റ്റുഡിയോയില്‍ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് മറ്റൊരു പടത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് അവിടെയെത്തി. പരസ്പരം അറിയാമായിരുന്നെങ്കിലും തമ്മില്‍ ആദ്യമായികണ്ട ആ നിമിഷം മറക്കാനാകില്ല. എന്റെ ആദ്യചിത്രമായ ‘തിരനോട്ടം’ ചിത്രീകരിക്കുന്ന കാലത്ത് രജനികാന്ത്…

Read More