മോഹൻലാലിന്റെ ‘നേരി’ന് വിലക്കില്ല; ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. സിനിമയില്‍ കഥയുടെ ക്രെഡിറ്റ് നൽകിയിട്ടില്ല, പ്രതിഫലം നൽകിയില്ല എന്നീ പരാതികളാണ് ഹർജിക്കാരനായ എഴുത്തുകാരൻ ദീപു കെ ഉണ്ണി ഉന്നയിച്ചത്. ഈ പേരിൽ സിനിമയുടെ റിലീസ് തടയാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കി. ഹർജിക്കാരന്റെ ആരോപണങ്ങൾ കോടതി നാളെ വീണ്ടും പരിഗണിക്കും.

Read More

മോഹൻലാലുമായുള്ള സൗഹൃദം തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്, പക്ഷേ തകരാത്ത ബന്ധമാണ് ലാലുമായിട്ടുള്ളത്: എം.ജി. ശ്രീകുമാർ

മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് ഗായകൻ എം.ജി. ശ്രീകുമാർ പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവർക്കുമിടയിലെ ബന്ധം തകർക്കാൻ ചിലർ ശ്രമിച്ച കാര്യങ്ങളാണ് എംജി തുറന്നുപറഞ്ഞത്. ഞങ്ങൾ രണ്ടുപേരുടെയും ജന്മനക്ഷത്രം രേവതിയാണ്. ജനനത്തീയതിയും അടുത്തടുത്താണ്. എന്റേത് മേയ് 24, ലാലിന്റേത് മേയ് 25. ആത്മാർഥസുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും ഞങ്ങൾക്കിടയിൽ കൊച്ചു കൊച്ചു പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിൽ കൂടിയും അതിനൊക്കെ നീർക്കുമിളയുടെ ആയുസ് മാത്രമേയുള്ളൂ. ഞങ്ങൾക്കിടയിലെ സൗഹൃദം തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, തകരാത്ത ബന്ധമാണ് ഞാനും ലാലുമായിട്ടുള്ളത്. ഒരിക്കൽ ഞങ്ങൾ…

Read More

“ഞാൻ തൃശൂർകാരനല്ലല്ലോ”: രഞ്ജിത്തിന്‍റെ പരാമര്‍ശത്തിന് മോഹന്‍ലാലിന്‍റെ മറുപടി

‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം അടുത്തിടെ വാര്‍ത്തകളില്‍‌ നിറഞ്ഞിരുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം രഞ്ജിത്ത് നടത്തിയത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.  നേര് സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് ഇത് സംബന്ധിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത്. സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ചെയ്തതെന്നും അന്ന് അതു തിരുത്താൻ ആരുമില്ലാത്തതു കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ പറഞ്ഞു. “ഞാൻ തൃശൂർകാരനല്ലല്ലോ. ആ സമയത്ത് പദ്മരാജൻ എന്ന…

Read More

‘പ്രേക്ഷകരെ ഭയപ്പെടുത്തിയ ഗബ്ബര്‍സിംഗ് തന്നെയായിരുന്നുവോ ആ മനുഷ്യന്‍?; യഥാര്‍ഥത്തില്‍ നന്മയുടെ ആള്‍രൂപമായിരുന്നു അംജദ് ഖാന്‍’: മോഹന്‍ലാല്‍

ഗബ്ബര്‍ സിംഗ് എന്ന പേരു കേള്‍ക്കുമ്പോള്‍ ഓര്‍മകളിലെവിടെയോ പേടിപ്പെടുത്തുന്ന ഒരു രൂപം തെളിയുന്നു, അതിനപ്പുറം ആവേശത്തിന്റെ കനലുകള്‍ കാലം എന്റെ മനസിലേക്കു കോരിയെറിയുന്നു. അംജദ്ഖാന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തീപാറുന്ന അക്ഷരങ്ങളാണ് എന്റെ മനസില്‍ വന്നുനിറയുന്നത്. ‘ഷോലെ’ എന്ന സിനിമയും അതിലെ വില്ലനായ ഗബ്ബര്‍സിംഗ് ഇന്നും ഇതിഹാസമായി പ്രേക്ഷകമനസിലെന്ന പോലെ എന്റെയുളളിലും നിറഞ്ഞു കത്തുന്നുണ്ട്. ഇന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ വില്ലനായിരുന്നു അംജദ് ഖാന്‍. ഒരു പക്ഷേ, അതിനു മുന്‍പോ പിന്‍പോ അത്രയും ശക്തനായ വില്ലനെ ഇന്ത്യന്‍ സിനിമ…

Read More

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’; ഡിസംബർ 21ന് തിയേറ്ററുകളിൽ എത്തും

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ ഡിസംബർ 21ന് തിയേറ്ററുകളിൽ എത്തും. പ്രിയാമണി , അനശ്വര രാജൻ , ശാന്തി മായാദേവി , ജഗദീഷ് , സിദ്ദീഷ് , ശ്രീധന്യ ,മാത്യൂ വർഗ്ഗീസ് , നന്ദു , ദിനേശ് പ്രഭാകർ , കെ.ബി. ഗണേശ് കുമാർ , പ്രശാന്ത് നായർ , രശ്മി അനിൽ , അർഫാസ് അയൂബ് , കലാഭവൻ ജിന്റോ , ശങ്കർ ഇന്ദുചൂഡൻ , ചെഫ് പിള്ള തുടങ്ങിയവർ ഈ…

Read More

‘സ്വാമീ എന്നെ രക്ഷിക്കണം’ എന്ന ഡയലോഗിനൊടുവിൽ കേൾക്കുന്നത് ‘അമ്മേ… ‘ എന്ന വിളിയാണ്; ആലുംമൂടൻറെ അവസാനനിമിഷങ്ങളെക്കുറിച്ച് മോഹൻലാൽ

അദ്വൈതത്തിൻറെ ലൊക്കേഷനിലെ ചില സംഭവങ്ങൾ നീറുന്ന ഓർമയാണെന്ന് മോഹൻലാൽ. എത്ര നിയന്ത്രിച്ചാലും നമ്മൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോകുന്ന അവസ്ഥ ജീവിതത്തിലുണ്ടാകും. അത്തരം ഒരനുഭവമാണ് ലൊക്കേഷനിൽ എനിക്കുണ്ടായത്. സിനിമയിൽ എത്രയോ മരണങ്ങളാടിയ എനിക്കുമുന്നിൽ ഒരു യഥാർഥമരണം സംഭവിക്കുകയായിരുന്നു അന്ന്. ആലുംമൂടൻ ചേട്ടൻറെ വിയോഗത്തിലൂടെ മരണത്തെ ഞാൻ മുഖാമുഖം കാണുകയായിരുന്നു. അദ്വൈതം എന്ന സിനിമയിൽ ഞാനവതരിപ്പിച്ച സന്യാസിയുടെ കാൽക്കൽ വീണ് സ്വാമീ… എന്നെ രക്ഷിക്കണം എന്ന ഡയലോഗ് ആലുംമൂടൻ ചേട്ടൻ പറയേണ്ട രംഗം ചിത്രീകരിക്കുമ്പോഴാണ് അദ്ദേഹത്തിൻറെ മരിക്കുന്നത്. പലപ്പോഴും റിഹേഴ്സലിൽ…

Read More

‘സ്‌ക്രിപ്റ്റിന്റെ മനോഹാരിത, കഥാപാത്രമായി മാറാന്‍ എളുപ്പം കഴിയും’; എംടിയെക്കുറിച്ച് നടൻ മോഹന്‍ലാല്‍

എംടിയുടെ പല കൃതികളും പല ആവര്‍ത്തി വായിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍. ഇപ്പോഴും വായിക്കാറുണ്ട്. അദ്ദേഹത്തിന്റെ തിരക്കഥകള്‍ വായിക്കുന്നതും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും മനോഹരമായ ദൃശ്യാനുഭവമാണ്. സാറിന്റെ സ്‌ക്രിപ്റ്റിന്റെ മനോഹാരിത, കഥാപാത്രമായി മാറാന്‍ എളുപ്പം കഴിയും എന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരിക്കല്‍ മുംബൈയില്‍ വച്ചുനടന്ന ചടങ്ങില്‍ തന്നെപ്പറ്റി എംടി പറഞ്ഞത് വലിയ അവാര്‍ഡുകളേക്കാള്‍ ഉയരമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഞാനവതരിപ്പിച്ച എംടി കഥാപാത്രങ്ങളെല്ലാം എനിക്കു പ്രിയപ്പെട്ടതാണ്. ‘ഉയരങ്ങളി’ലെ ആന്റി ഹീറോ ആയ ജയരാജിനെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ക്ലൈമാക്‌സില്‍ പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ ‘തോല്‍ക്കാന്‍…

Read More

അമ്പലത്തിലെ പ്രസാദത്തിന്റെ ഒരു പൊതി എപ്പോഴും അവരുടെ കൈയിലുണ്ടാകും: മോഹന്‍ലാല്‍

മോഹന്‍ലാലിൻ്റെ വെള്ളിത്തിരയിലെ ആദ്യ അമ്മയായിരുന്നു അന്തരിച്ച സുകുമാരി. തൊട്ടതെല്ലാം പൊന്നാക്കിയ ആ വലിയ താരത്തിന്റെ ഓര്‍മകള്‍ ഒരിക്കലും മലയാളികളുടെ മനസില്‍നിന്നു മായില്ല. മലയാളത്തിലും മാത്രമല്ല, തെന്നിന്ത്യയിലും താരം സജീവമായിരുന്നു. സുകുമാരിയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് എല്ലാവരുടെയും മനസിനെ തൊടുന്ന വാക്കുകളാണ്. ആക്ഷനും കട്ടിനുമിടയിലുള്ള ആ ചെറിയ ലൈഫ് സ്പാനില്‍ അമ്മയും മകനുമായി അഭിനയിക്കുകയും വീണ്ടും ആ അമ്മ മകനു സ്‌നേഹം വിളമ്പിക്കൊടുക്കുകയും ചെയ്യുക. അങ്ങനെയൊരു സ്‌നേഹം എന്നില്‍ നിറച്ച അമ്മയായിരുന്നു സുകുമാരിചേച്ചി. നന്മയുടെയും സ്‌നേഹത്തിന്റെയും വലിയൊരു തണല്‍വൃക്ഷമായിരുന്നു എനിക്ക്…

Read More

കേരളീയത്തിൽ തരംഗമായി മോഹൻലാലിന്റെ സെൽഫി; അപൂർവകാഴ്ച

സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ സ്‌പെഷ്യൽ സെൽഫി. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയിൽ മോഹൻലാൽ എടുത്ത സെൽഫിയിൽ മമ്മൂട്ടി, കമൽഹാസൻ, ശോഭന, എന്നിവർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അണിനിരന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയിൽ വിശിഷ്ടാതിഥികളായിരുന്നു താരങ്ങൾ.  കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അവസരമാണിതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. വിവിധ രാജ്യങ്ങളിൽ…

Read More

മോഹൻലാൽ എന്‍റെ ആത്മീയഗുരു; മുൻജന്മത്തിൽ ബുദ്ധസന്യാസി, 63-ാം വ‍യസിൽ മരിച്ചു: ലെന

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ലെന. തന്‍റെ അഭിപ്രായങ്ങളും അഭിരുചികളും തുറന്നുപറയുന്നതിൽ ലെന വിമുഖത കാണിക്കാറില്ല. മിനി സ്ക്രീനിലൂടെ അഭിനയലോകത്തു പ്രവേശിച്ച താരം പിന്നീട് ബിഗ്സ്ക്രീനിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ അവിശ്വസനീയമാണ്. കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും 63-ാം വയസിൽ താൻ അന്തരിച്ചെന്നും ലെന പറയുന്നു. മാത്രമല്ല, ആ ജീവിതം മുഴുവൻ തനിക്ക് ഓർമയുണ്ടെന്നും ലെന അഭിമുഖത്തിൽ പറയുന്നുണ്ട്. ചലച്ചിത്രലോകത്ത് തന്നെ ഏറ്റവുമധികം സ്വാധീനിച്ച…

Read More